കോവിഡ്: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ശ്യാമൾ ചക്രബർത്തി മരിച്ചു
Thursday, August 6, 2020 11:55 PM IST
കോ​​ൽ​​ക്ക​​ത്ത: സി​​പി​​എം കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗം ശ്യാ​​മ​​ൽ ച​​ക്ര​​ബ​​ർ​​ത്തി(76) കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ 1982 മു​​ത​​ൽ 1996 വ​​രെ മൂ​​ന്നു ത​​വ​​ണ ഗ​​താ​​ഗ​​ത മ​​ന്ത്രി​​യാ​​യി​​രു​​ന്നു ച​​ക്ര​​ബ​​ർ​​ത്തി.

ര​​ണ്ടു​​ത​​വ​​ണ രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം പ്ര​​മു​​ഖ ട്രേ​​ഡ് യൂ​​ണി​​യ​​ൻ നേ​​താ​​വു​​മാ​​യി​​രു​​ന്നു. ജൂ​​ലൈ 30ന് ​​ആ​​യി​​രു​​ന്നു ഇ​​ദ്ദേ​​ഹ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. ബം​​ഗാ​​ളി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച ര​​ണ്ടാ​​മ​​ത്തെ പ്ര​​മു​​ഖ നേ​​താ​​വാ​​ണു ശ്യാ​​മ​​ൾ ച​​ക്ര​​ബ​​ർ​​ത്തി. ജൂ​​ണി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ ത​​മോ​​നാ​​ശ് ഘോ​​ഷ് കോ​​വി​​ഡി​​നെ​​ത്തു​​ട​​ർ​​ന്ന് മ​​രി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.