ഭൂമിപൂജയെ പിന്തുണച്ച് രാഹുൽ ഗാന്ധി
ഭൂമിപൂജയെ പിന്തുണച്ച് രാഹുൽ ഗാന്ധി
Thursday, August 6, 2020 1:09 AM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ​രാ​മ​ൻ എ​ല്ലാ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളു​ടെ​യും പ്ര​തീ​ക​മാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഭൂ​മി പൂ​ജ ന​ട​ക്കു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് ശ്രീ​രാ​മ​നെ പ്ര​കീ​ർ​ത്തി​ച്ച് രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്.

"മ​ര്യാ​ദ പു​രു​ഷോ​ത്ത​മ​ൻ ഭ​ഗ​വാ​ൻ ശ്രീ​രാ​മ​ൻ സ​ക​ല മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളു​ടെ​യും പ്ര​തി​രൂ​പ​മാ​ണ്. ന​മ്മു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഉ​ൾ​ച്ചേ​ർ​ന്നി​ട്ടു​ള്ള മാ​ന​വി​ക​ത​യാ​ണ്. രാ​മ​നെ​ന്നാ​ൽ സ്നേ​ഹ​മാ​ണ്. അ​ത് വെ​റു​പ്പി​ൽ പ്ര​ക​ട​മാ​വി​ല്ല. രാ​മ​നെ​ന്നാ​ൽ കാ​രു​ണ്യ​മാ​ണ്. അ​ത് ക്രൂ​ര​ത​യി​ൽ പ്ര​ക​ട​മാ​വി​ല്ല. രാ​മ​നെ​ന്നാ​ൽ നീ​തി​യാ​ണ്.

അ​ത് അ​നീ​തി​യി​ൽ പ്ര​ക​ട​മാ​വി​ല്ല എ​ന്നു​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​യോ​ധ്യ​യി​ലെ ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നും ഭൂ​മി​പൂ​ജ​യ്ക്കും ആ​ശം​സ​യും പി​ന്തു​ണ​യും ന​ൽ​കി രാ​ഹു​ലി​ന്‍റെ സ​ഹോ​ദ​രി​യും ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി നേ​താ​വു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തൊ​ട്ടു പി​ന്നാ​ലെ പ്രി​യ​ങ്ക​യു​ടെ ആ​ശം​സ​യി​ൽ അ​സ്വ​ഭാ​വി​ക​ത ഒ​ന്നും ത​ന്നെ​യി​ല്ലെ​ന്നും അ​യോ​ധ്യ വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​പ്പോ​ൾ ത​ന്നെ കോ​ണ്‍ഗ്ര​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും പാ​ർ​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണ​വും വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.