സംവരണം: ഹർജി ഭരണഘടനാ ബെഞ്ചിന്
സംവരണം: ഹർജി ഭരണഘടനാ ബെഞ്ചിന്
Thursday, August 6, 2020 1:09 AM IST
ന്യൂ​ഡ​ൽ​ഹി: തൊ​ഴി​ൽ നി​യ​മ​ന​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നി​യ​മ​ത്തെ ചോ​ദ്യം ചെ​യ്ത ഹ​ർ​ജി​ക​ൾ സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു.

ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് ഈ ​ന​ട​പ​ടി.
ഭ​ര​ണ​ഘ​ട​ന​യു​ടെ 15, 16 അ​നു​ച്ഛേ​ദ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി 2019 ജ​നു​വ​രി​യി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ 103-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി നി​യ​മം പാ​സാ​ക്കി​യ​ത്. 10 ശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ സം​വ​ര​ണാ​നു​പാ​തം 50 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന​യ്ക്കു വി​രു​ദ്ധ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി യൂ​ത്ത് ഫോ​ർ ഇ​ക്വാ​ളി​റ്റി, ജ​ൻ​ഹി​ത് അ​ഭി​യാ​ൻ എ​ന്നീ സ​ർ​ക്കാ​രി​ത​ര സം​ഘ​ട​ന​ക​ളാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.