മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ശിവാജിറാവു പാട്ടീൽ നിലങ്കേക്കർ അന്തരിച്ചു
Wednesday, August 5, 2020 11:21 PM IST
പൂ​​ന: മ​​ഹാ​​രാ​​ഷ്‌​​ട്ര മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യും മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വു​​മാ​​യ ശി​​വാ​​ജി​​റാ​​വു പാ​​ട്ടീ​​ൽ നി​​ല​​ങ്കേ​​ക്ക​​ർ(89) അ​​ന്ത​​രി​​ച്ചു. സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. 1985-86 കാ​​ല​​ത്താ​​യി​​രു​​ന്നു നി​​ല​​ങ്കേ​​ക്ക​​ർ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന​​ത്. 1991ൽ ​​എം​​പി​​സി​​സി അ​​ധ്യ​​ക്ഷ​​നാ​​യി. 2003ൽ ​​സു​​ശീ​​ൽ​​കു​​മാ​​ർ ഷി​​ൻ​​ഡെ മ​​ന്ത്രി​​സ​​ഭ​​യി​​ൽ റ​​വ​​ന്യു മ​​ന്ത്രി​​യാ​​യി​​രു​​ന്നു. 1962 മു​​ത​​ൽ 2014 വ​​രെ നി​​ല​​ങ്ക മ​​ണ്ഡ​​ല​​ത്തെ ശി​​വാ​​ജി​​റാ​​വു പാ​​ട്ടീ​​ൽ നി​​ല​​ങ്കേ​​ക്ക​​ർ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചു. ജൂ​​ലൈ​​യി​​ൽ ഇ​​ദ്ദേ​​ഹ​​ത്തി​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി​​യ ഇ​​ദ്ദേ​​ഹം രോ​​ഗ​​മു​​ക്തി നേ​​ടി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.