യെദിയൂരപ്പയുടെ മകൾക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറു പേർക്കും കോവിഡ്
Tuesday, August 4, 2020 12:17 AM IST
ബം​​​​​ഗ​​​​​ളൂ​​​​​രു: ക​​​​​ർ​​​​​ണാ​​​​​ട​​​​​ക മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ബി.​​​​​എ​​​​​സ്. യെ​​​​​ദി​​​​​യൂ​​​​​ര​​​​​പ്പ​​​​​യു​​​​​ടെ മ​​​ക​​​ൾ​​​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​​​ഫീ​​​​​സി​​​​​ലെ ആ​​​​​റു ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കും കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു.​​​​​ഒ​​​​​രു ഗ​​​​​ൺ​​​​​മാ​​​​​ൻ, ഒ​​​​​രു ഡ്രൈ​​​​​വ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കാ​​​​​ണു രോ​​​​​ഗം ബാ​​​​​ധി​​​​​ച്ച​​​​​ത്. ജൂ​​​​​ലൈ 31ന് ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​​​​​യ ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ വാ​​​​​ജു​​​​​ഭാ​​​​​യ് വാ​​​​​ല, ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്ര​​​​​രി ബാ​​​​​സ​​​​​വ‌​​​​​രാ​​​​​ജ് ബൊ​​​​​മ്മെ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ പ​​​​​രി​​​​​ശോ​​​​​ധ​​​​​നാ​​​​​ഫ​​​​​ലം നെ​​​​​ഗ​​​​​റ്റീ​​​​​വ് ആ​​​​​ണ്.


ഇ​​​​​ള​​​​​യ​​​​​മ​​​​​ക​​​​​ൻ ബി.​​​​​വി. വി​​​​ജ​​​​യേ​​​​​ന്ദ്ര ക്വാ​​​​​റ​​​​​ന്‍റൈ​​​​​നി​​​​​ലാ​​​​​ണ്. ഞാ​​​​​യ​​​​​റാ​​​​​ഴ്ച രാ​​​​​ത്രി​​​​​യാ​​​​​ണ് യെ​​​​​ദി​​​​​യൂ​​​​​ര​​​​​പ്പ​​​​​യ്ക്കു കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ മ​​​​​ണി​​​​​പ്പാ​​​​​ൽ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.