അമിത് ഷായ്ക്കു കോവിഡ്
അമിത് ഷായ്ക്കു കോവിഡ്
Monday, August 3, 2020 12:17 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ​യ്ക്കു കോ​വി​ഡ് രോ​ഗ​ബാ​ധ. ഡ​ൽ​ഹി​ക്ക​ടു​ത്ത് ഹ​രി​യാ​ന​യി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹം. പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെത്തുട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു കോ​വി​ഡ് പോ​സിറ്റീ​വ് എ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ക്കാ​ര്യം അ​മി​ത്ഷാ ത​ന്നെ ട്വി​റ്റ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ അ​മി​ത്ഷാ പ​ങ്കെ​ടു​ത്തി​രു​ന്നു. മ​ന്ത്രി​യു​മാ​യി ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക​ണ്ടെത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ താ​നു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ എ​ല്ലാ​വ​രും ‌പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക​ണ​മെ​ന്നും സ്വ​യം ഐ​സൊ​ലേ​ഷ​നി​ലേ​ക്കു മാ​റ​ണ​മെ​ന്നും അ​മി​ത്ഷാ ട്വി​റ്റ​റി​ൽ കു​റി​ച്ചു.


കോ​വി​ഡ് പോ​സി​റ്റീ​വാ​യ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ ഒ​ൻ​പ​ത് ദി​വ​സ​ത്തെ ആ​ശു​പ​ത്രി​വാ​സ​ത്തി​നു​ശേ​ഷം സു​ഖം പ്രാ​പി​ച്ചു എ​ന്ന് ഇ​ന്ന​ലെ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​ത് ചെ​ന്നൈ കാ​വേ​രി ആ​ശു​പ​ത്രി​യി​ലാ​ണ്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു​വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ൽ 54,735 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 18,04,258 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.