എംഎൽഎമാരുമായി ഗെഹ്‌ലോട്ട് പറന്നു
Saturday, August 1, 2020 2:01 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ദി​വ​സ​ങ്ങ​ളു​ടെ ദൂ​രം കൂ​ടി​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് ത​ന്‍റെ ഒ​പ്പം നി​ൽ​ക്കു​ന്ന എം​എ​ൽ​എ​മാ​രു​മാ​യി ജ​യ്പുരി​ൽനി​ന്ന് ജ​യ്സാ​ൽ​മീ​റി​ലേ​ക്കു പ​റ​ന്നു. ചാ​ർ​ട്ട​ർ ചെ​യ്ത വി​മാ​ന​ത്തി​ലാ​ണ് ഗെ​ഹ്‌​ലോ​ട്ടും സം​ഘ​വും ജ​യ്പു ർ വി​ട്ട​ത്. ഓ​ഗ​സ്റ്റ് 14നാ​ണ് രാ​ജ​സ്ഥാ​നി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചുചേ​ർ​ക്കാ​മെ​ന്നു ഗ​വ​ർ​ണ​ർ സ​മ്മ​തി​ച്ചി​രി​ക്കു​ന്ന​ത്.

നി​യ​മ​സ​ഭ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന ദി​വ​സം വ​രെ എം​എ​ൽ​എ​മാ​ർ ജ​യ്സാ​ൽ​മീ​റി​ലെ സൂ​ര്യ​ഗ​ഡ് ആ​ഡം​ബ​ര റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ൻ​പ​തോ​ളം എം​എ​ൽ​മാ​രെ​യാ​ണ് ചാ​ർ​ട്ടേ​​ഡ് വി​മാ​ന​ങ്ങ​ളി​ൽ ജ​യ്സാ​ൽ​മീ​രി​ലേ​ക്ക് മാ​റ്റി​യ​ത്. എം​എ​ൽ​എ​മാ​രു​മാ​യി ജ​യ്പുർ വി​ട്ട ഗെ​ഹ്‌​ലോ​ട്ടി​നെ വി​മ​ർ​ശി​ച്ച് ബി​ജെ​പി രം​ഗ​ത്തെ​ത്തി.


അ​തി​നി​ടെ എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പീ​ക്ക​ർ നോ​ട്ടീ​സ് ന​ൽ​കി​യ കേ​സി​ൽ രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രേ കോ​ണ്‍ഗ്ര​സ് ചീ​ഫ് വി​പ്പ് മ​ഹേ​ഷ് ജോ​ഷി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു.

ബി​എ​സ്പി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച് ആ​റ് എം​എ​ൽ​എ​മാ​ർ കോ​ണ്‍ഗ്ര​സി​ൽ ല​യി​ച്ച​തി​നെ​തി​രേ ബി​ജെ​പി എം​എ​ൽ​എ ന​ൽ​കി​യ പ​രാ​തി​യി​ൽ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ സി.​പി. ജോ​ഷി​ക്കും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്കും എം​എ​ൽ​എ​മാ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

സെ​ബി മാ​ത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.