ആന്ധ്രയിൽ സാനിറ്റൈസർ കുടിച്ച് പത്തു മരണം
ആന്ധ്രയിൽ സാനിറ്റൈസർ  കുടിച്ച് പത്തു മരണം
Saturday, August 1, 2020 2:01 AM IST
അ​​​മ​​​രാ​​​വ​​​തി: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ൽ സാ​​​നി​​​റ്റൈ​​​സ​​​ർ കു​​​ടി​​​ച്ച് പ​​​ത്തു പേ​​​ർ മ​​​രി​​​ച്ചു. പ്ര​​​കാ​​​ശം ജി​​​ല്ല​​​യി​​​ലെ കു​​​റി​​​ച്ചെ​​​ഡു ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. സാ​​​നി​​​റ്റൈ​​​സ​​​റി​​​ൽ വെ​​​ള്ള​​​വും ശീ​​​ത​​​ള പാ​​​നീ​​​യ​​​ങ്ങ​​​ളും ചേ​​​ർ​​​ത്ത് ആളുകൾ ക​​​ഴി​​​ക്കുകയായിരുന്നു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ മൂ​​​ന്നു യാ​​​ച​​​ക​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ര​​​ണ്ടു പേ​​​ർ വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യും എ​​​ട്ടു പേ​​​ർ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യു​​​മാ​​​ണു മ​​​രി​​​ച്ച​​​തെ​​​ന്നു പ്ര​​​കാ​​​ശം എ​​​സ്പി സി​​​ദ്ധാ​​​ർ​​​ഥ് കൗ​​​ശ​​​ൽ പ​​​റ​​​ഞ്ഞു.


മ​​​ദ്യ​​​ക്ക​​​ട​​​ക​​​ൾ തു​​​റ​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​ളു​​​ക​​​ൾ സാ​​​നി​​​റ്റൈ​​​സ​​​ർ കു​​​ടി​​​ച്ച​​​ത്. കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​താ​​​നും ദി​​​വ​​​സ​​​മാ​​​യി പ്ര​​​ദേ​​​ശ​​​ത്ത് ലോ​​​ക്ക്ഡൗ​​​ൺ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ശാ​​​രീ​​​രി​​​കാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട ഏ​​​താ​​​നും പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.