സിബിഎസ്ഇ: തിരുവനന്തപുരം മേഖല വീണ്ടും ഒന്നാമത്
സിബിഎസ്ഇ: തിരുവനന്തപുരം മേഖല വീണ്ടും ഒന്നാമത്
Tuesday, July 14, 2020 12:12 AM IST
ന്യൂ​ഡ​ൽ​ഹി: പ​ന്ത്ര​ണ്ടാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ സി​ബി​എ​സ്ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ൾ ത​ക​ർ​ന്നു. രാ​ജ്യ​മെ​ന്പാ​ടും ഇ​ന്ന​ലെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ cbseresult s.nic.in, results.nic.in, cbse.nic.i nഎ​ന്നീ മൂ​ന്നു സൈ​റ്റു​ക​ളും ക്രാ​ഷ് ചെ​യ്ത​തു ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും മ​ണി​ക്കൂ​റു​ക​ളോ​ളം ആ​ശ​ങ്ക​യി​ലാ​ഴ്ത്തി.

എ​ന്നാ​ൽ വൈ​കു​ന്നേ​ര​ത്തി​നു മു​ന്പാ​യി സൈ​റ്റു​ക​ളു​ടെ സാ​ങ്കേ​തി​ക ത​ട​സം നീ​ക്കി. സ്കൂ​ളു​ക​ളി​ലേ​ക്കു ഫ​ലം എ​ത്തി​ച്ച​താ​യും മാ​ർ​ക്ക് ഷീ​റ്റ് അ​ട​ക്ക​മു​ള്ള​വ ഡി​ജി​ലോ​ക്ക​റി​ലും ല​ഭ്യ​മാ​ക്കി​യെ​ന്നു സി​ബി​എ​സ്ഇ അ​റി​യി​ച്ചു.

സി​ബി​എ​സ്ഇ​യു​ടെ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല 97.67 ശ​ത​മാ​നം വി​ജ​യ​ത്തോ​ടെ വീ​ണ്ടും രാ​ജ്യ​ത്ത് ഒ​ന്നാ​മ​തെ​ത്തി. ബം​ഗ​ളൂ​രു 97.05, ചെ​ന്നൈ 96.17 ശ​ത​മാ​ന​ത്തോ​ടെ ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി​യ​തോ​ടെ ദ​ക്ഷി​ണേ​ന്ത്യ വീ​ണ്ടും ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചു. ഡ​ൽ​ഹി ഈ​സ്റ്റ്, വെ​സ്റ്റ് മേ​ഖ​ല​ക​ൾ​ക്കാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​നം. 74.57 ശ​ത​മാ​നം വി​ജ​യ​ത്തോ​ടെ പാ​റ്റ്ന മേ​ഖ​ല​യാ​ണ് ഏ​റ്റ​വും പി​ന്നി​ൽ.

ആ​കെ 12 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ 12ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 88.78 ശ​ത​മാ​നം പേ​ർ വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 5.38 ശ​ത​മാ​നം കൂ​ടു​താ​ലാ​ണി​ത്. 2019ൽ 83.40 ​ആ​യി​രു​ന്നു വി​ജ​യ​ശ​ത​മാ​നം. പ​തി​വു പോ​ലെ ആ​ണ്‍കു​ട്ടി​ക​ളേ​ക്കാ​ൾ 5.96 ശ​ത​മാ​നം കൂ​ടു​ത​ൽ പെ​ണ്‍കു​ട്ടി​ക​ൾ ജ​യി​ച്ച​വ​രി​ലു​ണ്ട്.

ഹു​മാ​നി​റ്റീ​സ് പാ​ഠ്യ​വി​ഷ​യ​മാ​ക്കി​യ ല​ക്നൗ​വി​ലെ ന​വ​യു​ഗ് സ്വ​കാ​ര്യ സ്കൂ​ളി​ലെ ദി​വ്യാ​ൻ​ഷി ജെ​യി​ൻ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും മു​ഴു​വ​ൻ മാ​ർ​ക്ക് (100) നേ​ടി മു​ന്നി​ലെ​ത്തി. മൊ​ത്തം 38,686 വി​ദ്യാ​ർ​ഥി​ക​ൾ 95 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു നേ​ടി തി​ള​ക്ക​മാ​ർ​ന്ന ജ​യം ക​ര​സ്ഥ​മാ​ക്കി. 1,57,934 പേ​ർ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തു പോ​ലെ ആ​ർ​ട്സ്, കൊ​മേ​ഴ്സ്, സ​യ​ൻ​സ് സ്ട്രീ​മു​ക​ളി​ലെ ഫ​ലം ഒ​രു​മി​ച്ചാ​ണു പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.


ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ൾ (ജെ​എ​ൻ​വി) 98.7 ശ​ത​മാ​നം വി​ജ​യം നേ​ടി സ്കൂ​ളു​ക​ളി​ൽ മു​ന്നി​ലെ​ത്തി. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ക​ളി​ൽ (കെ​വി) 98.62 ശ​ത​മാ​ന​വും സെ​ൻ​ട്ര​ൽ ടി​ബ​റ്റ​ർ സ്കൂ​ൾ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (സി​ടി​എ​സ്എ) 98.23 ശ​ത​മാ​ന​വും സ്വ​ന്ത​മാ​ക്കി തൊ​ട്ട​ടു​ത്തു​ണ്ട്. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 94.94 ശ​ത​മാ​ന​വും എ​യ്ഡ​ഡ് സ​കൂ​ളു​ക​ളി​ൽ 91.56 ശ​ത​മാ​ന​വും സ്വ​കാ​ര്യ സ്വ​ത​ന്ത്ര സ്കൂ​ളു​ക​ളി​ൽ 88.22 ശ​ത​മാ​ന​വു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ വി​ജ​യം.

ഈ ​വ​ർ​ഷം മു​ത​ൽ ആ​ദ്യ​മാ​യി പ​രീ​ക്ഷ​യി​ൽ തോ​റ്റ​വ​രു​ടെ ’ഫെ​യി​ൽ’ എ​ന്ന വാ​ക്കി​നു പ​ക​രം വീ​ണ്ടും പ​രീ​ക്ഷ​യെ​ഴു​ത​ണം എ​ന്ന ’എ​സെ​ൻ​ഷ​ൽ റി​പ്പീ​റ്റ്’ എ​ന്നാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്.

പ​രീ​ക്ഷ​യി​ൽ മാ​ർ​ക്കു കു​റ​ഞ്ഞ​വ​ർ​ക്കും മ​റ്റു​മാ​യി സി​ബി​എ​സ്ഇ 27ാം തീ​യ​തി വ​രെ ടെ​ലി​കൗ​ണ്‍സി​ലിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 1800118004 എ​ന്ന ടോ​ൾ​ഫ്രീ ന​ന്പ​റി​ൽ സേ​വ​നം ല​ഭ്യ​മാ​ണ്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡി​ജി​ലോ​ക്ക​ർ അ​ക്കൗ​ണ്ടി​ൽ പ​രീ​ക്ഷാ​ഫ​ലം വി​ശ​ദ​മാ​യി ല​ഭി​ക്കും. സി​ബി​എ​സ്ഇ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​ന്പ​റി​ൽ റോ​ൾ ന​ന്പ​റി​ന്‍റെ അ​വ​സാ​ന ആ​റ് അ​ക്ക​ങ്ങ​ൾ, ഒ​ടി​പി, സെ​ക്യൂ​രി​റ്റി പി​ൻ എ​ന്നി​വ ന​ൽ​കി​യാ​ൽ ഡി​ജി​ലോ​ക്ക​ർ അ​ക്കൗ​ണ്ടി​ലേ​ക്കു പ്ര​വേ​ശി​ക്കാം. 12ാം ക്ലാ​സി​ലെ ഡി​ജി​റ്റ​ൽ മാ​ർ​ക്ക് ഷീ​റ്റ്, വി​ജ​യ മൈ​ഗ്രേ​ഷ​ൻ, സ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഡി​ജി​ലോ​ക്ക​ർ മൊ​ബൈ​ൽ ആ​പ്പി​ൽ കി​ട്ടും.

റ​ദ്ദാ​ക്കി​യ പ​രീ​ക്ഷ​യ്ക്കു പ​ക​രം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സി​ബി​എ​സ്ഇ​യു​ടെ ഓ​പ്ഷ​ണ​ൽ പ​രീ​ക്ഷാ തീ​യ​തി കോ​വി​ഡ് സ്ഥി​തി പ​രി​ഗ​ണി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി ആ​ലോ​ചി​ച്ച് പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ഈ ​പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കു കി​ട്ടു​ന്ന മാ​ർ​ക്ക് അ​ന്ത​മ​മാ​യി​രി​ക്കും.

ഫ​ലം പ്ര​ഖ്യാ​പി​ച്ച​വ​ർ​ക്കും വേ​ണ​മെ​ങ്കി​ൽ ഓ​പ്ഷ​ണ​ൽ പ​രീ​ക്ഷ​യെ​ഴു​താ​മെ​ന്നും സി​ബി​എ​സ്ഇ വി​ശ​ദീ​ക​രി​ച്ചു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.