ബച്ചനു പിന്നാലെ ഐശ്വര്യ റായിക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു
ബച്ചനു പിന്നാലെ ഐശ്വര്യ റായിക്കും മകൾക്കും കോവിഡ്  സ്ഥിരീകരിച്ചു
Monday, July 13, 2020 12:15 AM IST
മും​​​ബൈ: അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​നും മ​​​ക​​​ൻ അ​​​ഭി​​​ഷേ​​​ക് ബ​​​ച്ച​​​നും പി​​​ന്നാ​​​ലെ കു​​​ടും​​​ബ​​​ത്തി​​​ലെ ര​​​ണ്ടം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​കൂ​​​ടി കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. അ​​​ഭി​​​ഷേ​​​കി​​​ന്‍റെ ഭാ​​​ര്യ ഐ​​​ശ്വ​​​ര്യ​ റാ​​യി​​ക്കും മ​​​ക​​​ൾ ആ​​​രാ​​​ധ്യ​​ക്കു​​​മാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തെ​​​ന്ന് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി രാ​​​ജേ​​​ഷ് ടോ​​​പെ അ​​​റി​​​യി​​​ച്ചു. അ​​​മി​​​താ​​​ഭി​​​ന്‍റെ ഭാ​​​ര്യ ജ​​​യാ ബ​​​ച്ച​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​ണെ​​​ന്നും മ​​​ന്ത്രി ട്വീ​​​റ്റ് ചെ​​​യ്തു.

മും​​​ബൈ​​​യി​​​ലെ നാ​​​നാ​​​വ​​​തി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് അമിതാഭ് ബ​​​ച്ച​​​നും അഭിഷേകും ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്. ഇ​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് ആ​​​ശു​​​പ​​​ത്രി തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ​​​വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​അ​​​ബ്ദു​​​ൾ സ​​​മ​​​ദ് അ​​​ൻ​​​സാ​​​രി അ​​​റി​​​യി​​​ച്ചു. ഐശ്വര്യയും മകളും ഹോം ക്വാറന്‍റൈനിലാണ്. അ​​​മി​​​താ​​​ഭി​​നു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​ത്തി​​​നു​​​വേ​​​ണ്ടി നി​​​ര​​​വ​​​ധി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ആ​​​രാ​​​ധ​​​ക​​​ർ പ്രാ​​​ർഥന ന​​​ട​​​ത്തി. ഉ​​​ജ്ജയി​​​നി​​​ലെ ഒ​​​രു ക്ഷേ​​​ത്ര​​​ത്തി​​​ൽ ഒ​​​രുകൂ​​​ട്ടം ആ​​​ളു​​​ക​​​ളാ​​​ണ് ബ​​​ച്ച​​​നും കു​​​ടും​​​ബ​​​ത്തി​​​നുംവേ​​​ണ്ടി പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യ​​​ത്.


പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ജ​​​യാ ബ​​​ച്ച​​​ന്‍റെ​​​യും ഐ​​​ശ്വ​​​ര്യ​​​യു​​​ടെ​​​യും ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ഞാ​​​യ​​​റാ​​​ഴ്ച മും​​​ബൈ മേ​​​യ​​​ർ കി​​​ഷോ​​​രി പെ​​​ഡ്നേ​​​ക്ക​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​മി​​​താ​​​ഭി​​​നും അ​​​ഭി​​​ഷേ​​​കി​​​നും രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​ന്‍റെ തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്നു മേ​​​യ​​​റു​​​ടെ പ്ര​​​സ്താ​​​വ​​​ന. ബ​​​ച്ച​​​ന്‍റെ വ​​​സ​​​തി​​​യു​​​ൾ​​​പ്പെ​​​ടു​​​ന്ന പ്ര​​​ദേ​​​ശം ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് മേ​​​ഖ​​​ല​​​യി​​​ലാ​​​ണെ​​​ന്നും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​ക്കു ക്വാ​​​റ​​​ന്‍റൈ​​​ൻ ചെ​​​യ്യു​​​മെ​​​ന്നും മേ​​​യ​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.