ഡൽഹിയിൽ സർവകലാശാലാ പരീക്ഷകളെല്ലാം റദ്ദാക്കി
Sunday, July 12, 2020 12:24 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ളും റ​ദ്ദാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. അ​വ​സാ​നവ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൂല്യ​നി​ർ​ണ​യ​ത്തി​നാ​യി പ്ര​ത്യേ​ക രീ​തി അ​വ​ലം​ബി​ക്കാ​നും സ​ർ​ക്കാ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ടു നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ, ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല തു​ട​ങ്ങി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ഈ ​തീ​രു​മാ​നം ബാ​ധ​ക​മ​ല്ല. ഈ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ്ര​ധാ​ന​മ​ന്ത്രിക്കു ക​ത്തെ​ഴു​തി.

അ​വ​സാ​ന സെ​മ​സ്റ്റ​ർ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ ഇ​ല്ലാ​തെത​ന്നെ പാ​സാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ പ​റ​ഞ്ഞു. അ​വ​സാ​ന സെ​മ​സ്റ്റ​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദം ന​ൽ​കു​ന്ന​തി​നു മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ടു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.


നാ​ഷ​ണ​ൽ ലോ ​യൂ​ണി​വേ​ഴ്സി​റ്റി, ഡ​ൽ​ഹി ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി, അം​ബേ​ദ്ക​ർ യൂ​ണി​വേ​ഴ്സി​റ്റി, ഗു​രു ഗോ​ബി​ന്ദ് സിം​ഗ് ഇ​ന്ദ്ര​പ്ര​സ്ഥ യൂ​ണി​വേ​ഴ്സി​റ്റി, നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്നോ​ള​ജി, ഇ​ന്ദി​രാ​ഗാ​ന്ധി ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി ഫോ​ർ വി​മ​ൻ എ​ന്നി​വ​യാ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.