ചൈനാ സംഘർഷം: പ്രധാനമന്ത്രി നുണ തുടരുന്നുവെന്നു രാഹുൽ
Sunday, July 12, 2020 12:24 AM IST
ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ ചൈനയുമായുള്ള സംഘർഷത്തെക്കുറിച്ചു പ്രധാനമന്ത്രി നുണകൾ ആവർത്തിക്കുകയാണെന്നു രാഹുൽ ഗാന്ധി. രാജ്യത്തെ ദുർബലപ്പെടുത്തുന്ന ഒന്നിനോടും കോണ്‍ഗ്രസിന് കക്ഷിയാകാൻ ആകില്ല. പ്രശ്നം രാഷ്ട്രീയമല്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
വീഡിയോ കോണ്റഫറൻസിലൂടെ ഇന്നലെ ചേർന്ന കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരേ രാഹുൽ കടന്നാക്രമണം നടത്തിയത്.
കോവിഡ് കൈകാര്യം ചെയ്യുന്നതിലും സംസ്ഥാന സർക്കാരുകളെയും സാധാരണക്കാരെയും സഹായിക്കുന്നതിലും കേന്ദ്രം പരാജയപ്പെട്ടെന്ന് രാഹുൽ കുറ്റപ്പെടുത്തി. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങൾക്കു സഹായം ആവശ്യമായിരുന്നപ്പോൾ കേന്ദ്രം നൽകിയില്ലെന്നു രാഹുൽ പറഞ്ഞു.