ബോ​ളി​വു​ഡ് ന‌ടൻ ജ​ഗ​ദീ​പ് അ​ന്ത​രി​ച്ചു
ബോ​ളി​വു​ഡ് ന‌ടൻ ജ​ഗ​ദീ​പ് അ​ന്ത​രി​ച്ചു
Friday, July 10, 2020 12:38 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ബോ​​​​​ളി​​​​​വു​​​​​ഡ് ലോ​​​​കം ജ​​​​ഗ​​​​ദീ​​​​പ് എ​​​​ന്നു വി​​​​ളി​​​​ച്ചി​​​​രു​​​​ന്ന മു​​​​​തി​​​​​ർ​​​​​ന്ന സി​​​​​നി​​​​​മാ​​​​​താ​​​​​രം സ​​​​​യീ​​​​​ദ് ഇ​​​​​ഷ്താ​​​​​ഖ് അ​​​​​ഹ​​​​​മ്മ​​​​​ദ് ജ​​​​​ഫ്രി(81) അ​​​​​ന്ത​​​​​രി​​​​​ച്ചു. ബാ​​​​​ന്ദ്ര​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം. ഷോ​​​​​ലെ​​​​​യി​​​​​ലെ സൂ​​​​​ർ​​​​​മ ബോ​​​​​പ്പാ​​​​​ലി എ​​​​​ന്ന ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​മാ​​​​​ണ് ജ​​​​​ഗ​​​​​ദീ​​​​​പി​​​​​നെ പ്ര​​​​​ശ​​​​​സ്ത​​​​​നാ​​​​​ക്കി​​​​​യ​​​​​ത്. ഒ​​​​​ൻ​​​​​പ​​​​​താം​​​​​ വ​​​​​യ​​​​​സി​​​​​ൽ ബി.​​​​​ആ​​​​​ർ. ചോ​​​​​പ്ര​​​​​യു​​​​​ടെ അ​​​​​ഫ്സാ​​​​​ന(1951) എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് സ​​​​​യീ​​​​​ദ് വെ​​​​​ള്ളി​​​​​ത്തി​​​​​ര​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. നാ​​​​​നൂ​​​​​റോ​​​​​ളം സി​​​​​നി​​​​​മ​​​​​ക​​​​​ളി​​​​​ൽ വേ​​​​​ഷ​​​​​മി​​​​​ട്ടു.

1968ൽ"​​​​​ബ്ര​​​​​ഹ്മ​​​​​ചാ​​​​​രി' എ​​​​​ന്ന സി​​​​​നി​​​​​മ പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ സൂ​​​​​പ്പ​​​​​ർ ഹീ​​​​​റോ​​​​​ക​​​​​ളു​​​​​ടെ ഹാ​​​​​സ്യ​​​​​താ​​​​​ര​​​​​മെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ ജ​​​​​ഗ​​​​​ദീ​​​​​പ് മു​​​​​ദ്ര​​​​​കു​​​​​ത്ത​​​​​പ്പെ​​​​​ട്ടു​​​​​വെ​​​​​ങ്കി​​​​​ലും അ​​​​​ന്താ​​​​​സ് അ​​​​​പ്നാ അ​​​​​പ്നാ, പു​​​​​രാ​​​​​നാ മ​​​​​ന്ദി​​​​​ർ, ഖി​​​​ലോ​​​​ന, ഐ​​​​​ന, ഏ​​​​​ജ​​​​​ന്‍റ് വി​​​​​നോ​​​​​ദ്, സ്വ​​​​​ർ​​​​​ഗ് ന​​​​​ര​​​​​ക്, സു​​​​​ര​​​​​ക്ഷ, ഏ​​​​​ക് ബാ​​​​​ർ ക​​​​​ഹോ, കാ​​​​​ലി ഘ​​​​​ട്ട, ഫൂ​​​​​ൽ ഓ​​​​​ർ കാ​​ണ്ടെ എ​​​​​ന്നീ ചി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലെ ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ൾ ഏ​​​​​റെ ശ്ര​​​​​ദ്ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. ഗ​​​​​ലി ഗ​​​​​ലി ചോ​​​​​ർ ഹെ(2012) ​​​​​ആ​​​​​ണ് അ​​​​​വ​​​​​സാ​​​​​ന​​​​​ചി​​​​​ത്രം. ഭാ​​​​​ര്യ​​​​​യും ര​​​​​ണ്ടു മ​​​​​ക്ക​​​​​ളു​​​​​മു​​​​​ണ്ട്. മൃ​​​​​ത​​​​​ദേ​​​​​ഹം സൗ​​​​​ത്ത് മും​​​​​ബൈ​​​​​യി​​​​​ലെ ബൈ​​​​ക്കു​​​​ള​​​​യി​​​​ൽ സം​​​​​സ്ക​​​​​രി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.