പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവം: ഇതാണോ നാം സ്വപ്നം കണ്ട ഇന്ത്യ‍‍? രാഹുൽഗാന്ധി
Friday, July 10, 2020 12:38 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ചി​​ത്ര​​കൂ​​ടി​​ലെ ഖ​​നി​​മേ​​ഖ​​ല​​ക​​ക​​ളി​​ൽ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​ക​​ൾ ലൈം​​ഗി​​ക​​ചൂ​​ഷ​​ണ​​ത്തി​​നി​​ര​​യാ​​യ സം​​ഭ​​വ​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​നെ​​തി​​രേ രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ത്തി കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ​​ഗാ​​ന്ധി. ഇ​​താ​​ണോ ന​​മ്മു​​ടെ സ്വ​​പ്ന​​ങ്ങ​​ളി​​ലെ ഇ​​ന്ത്യ എ​​ന്ന് രാ​​ഹു​​ൽ ‌ട്വീ​​റ്റ് ചെ​​യ്തു.


യാ​​തൊ​​രു മു​​ന്നൊ​​രു​​ക്കവു​​മി​​ല്ലാ​​തെ ലോ​​ക്ക്ഡൗ​​ണി​​നെ​​ത്തു​​ട​​ർ​​ന്ന് പ​​ട്ടി​​ണി​​യി​​ലാ​​യ കു​​ടും​​ബ​​ത്തെ പോ​​റ്റാ​​ൻ ഈ ​​പെ​​ൺ​​കു​​ഞ്ഞു​​ങ്ങ​​ൾ​​ക്കു കൊ​​ടു​​ക്കേ​​ണ്ടി വ​​ന്ന​​തു വ​​ലി​​യ വി​​ല​​യാ​​ണ്-​​രാ​​ഹു​​ൽ ട്വി​​റ്റ​​റി​​ൽ കു​​റി​​ച്ചു. പെ​​ൺ​​കു​​ട്ടി​​ക​​ൾ ലൈം​​ഗി​​ക​​ചൂ​​ഷ​​ണ​​ത്തി​​നി​​ര​​യാ​​യ സം​​ഭ​​വം ബു​​ധ​​നാ​​ഴ്ച​​യാ​​ണു പു​​റ​​ത്തു​​വ​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.