സിബിഎസ്‌ഇ 9-12 ക്ലാസ് സിലബസ് 30% കുറയ്ക്കും
Wednesday, July 8, 2020 12:26 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെത്തു​ട​ർ​ന്ന് രാ​ജ്യ​ത്തെ ഒ​ൻ​പ​തു മു​ത​ൽ 12 വ​രെ​യു​ള്ള സി​ബി​എ​സ്‌​ഇ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സി​ല​ബ​സ് 30 ശ​ത​മാ​നം കു​റ​യ്ക്കാ​ൻ തീ​രു​മാ​നം.

സ്കൂ​ളു​ക​ളി​ൽ സാ​ധാ​ര​ണ നി​ല​യി​ലു​ള്ള ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്താ​ണ് 2020-21 അ​ധ്യ​യ​നവ​ർ​ഷ​ത്തെ സി​ല​ബ​സ് കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രി ര​മേ​ഷ് പൊഖ്രിയാ​ൽ നി​ഷാ​ങ്ക് അ​റി​യി​ച്ചു.സി​ബി​എ​സ്‌​ഇ ഭ​ര​ണ​സ​മി​തി​യു​ടെ​യും ക​രി​ക്കു​ലം സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ പു​തു​ക്കി​യ സി​ല​ബ​സി​ന് അ​ത​തു കോ​ഴ്സ് ക​മ്മി​റ്റി​ക​ൾ അ​ന്തി​മ​രൂ​പം ന​ൽ​കി​യ​താ​യി സി​ബി​എ​സ്‌​ഇ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​പ്പോ​ൾ കു​റ​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ൾ മ​റ്റു വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തോ​തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ക്ക​ണ​മെ​ന്ന് അ​ധ്യാ​പ​ക​ർ​ക്കും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ, കു​റ​വു ചെ​യ്ത ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു പ​രീ​ക്ഷ​യി​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും സി​ബി​എ​സ്‌​ഇ അ​റി​യി​ച്ചു. ലോ​ക​മെ​ങ്ങു​മു​ള്ള അ​സാ​ധാ​ര​ണ സ്ഥി​തി​വി​ശേ​ഷം പ​രി​ഗ​ണി​ച്ചാ​ണു കു​ട്ടി​ക​ളു​ടെ പ​ഠ​ന​ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​ത്.


രാ​ജ്യ​മെങ്ങുംനി​ന്നു ല​ഭി​ച്ച 1500-ലേറെ ​നി​ർ​ദേ​ശ​ങ്ങ​ൾകൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണു തീ​രു​മാ​ന​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ഓ​രോ വി​ഷ​യ​ത്തി​ലെ​യും അ​ടി​സ്ഥാ​ന ആ​ശ​യ​ങ്ങ​ൾ നി​ല​നി​ർ​ത്തി​യാ​കും സി​ല​ബ​സി​ൽ കു​റ​വു വ​രു​ത്തു​ക.മാ​ർ​ച്ച് 24 മു​ത​ൽ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണി​ൽ ചി​ല ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചെ​ങ്കി​ലും സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​റ​ക്കു​ന്ന​തി​ന് ഇ​നി​യും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.


ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.