കോവിഡ് മരണം കൂടുതൽ ജൂണിൽ
കോവിഡ് മരണം കൂടുതൽ ജൂണിൽ
Wednesday, July 8, 2020 12:26 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ലെ കോ​​​വി​​​ഡ് മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നി​​​ൽ ര​​​ണ്ടും ജൂ​​​ണി​​ലെ​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.
ജൂ​​​ണ്‍ ഒ​​​ന്നി​​​നാ​​​ണു കേ​​​ന്ദ്ര​സ​​​ർ​​​ക്കാ​​​ർ അ​​​ണ്‍ലോ​​​ക്ക്-1 ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. ജൂ​​​ണ്‍ ഒ​​​ന്നു​​​വ​​​രെ കോ​​​വി​​​ഡ് മ​​​ര​​​ണം 5606 ആ​​​യി​​​രു​​​ന്നു. ജൂ​​​ണ്‍ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഇ​​​ത് 17409 ആ​​​യി ഉ​​​യ​​​ർ​​​ന്നു. അ​​​താ​​​യ​​​ത്, അ​​​ണ്‍ലോ​​​ക്ക്-1 ന​​​ട​​​പ്പാ​​​ക്കി​​​യ ജൂ​​​ണി​​​ൽ 11,803 മ​​​ര​​​ണം. അ​​തു​​പോ​​​ലെ ത​​​ന്നെ കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും ജൂ​​ണി​​ലാ​​ണ് ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​നയുണ്ടാ​​യ​​ത്.


ജൂ​​​ണ്‍ ഒ​​​ന്നി​​​ന് 97008 കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളാ​​​ണ് രാ​​​ജ്യ​​​ത്തു​​ണ്ടാ​​യി​​​രു​​​ന്ന​​​ത്. ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ അ​​ത് ര​​​ണ്ടേകാ​​​ൽ ല​​​ക്ഷ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നു. ആ​​​ദ്യ​​​മാ​​​യി കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച മാ​​​ർ​​​ച്ചി​​​ന് ശേ​​​ഷ​​​മു​​​ള​​​ള ക​​​ണ​​​ക്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ മൊ​​​ത്തം കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ 65 ശ​​​ത​​​മാ​​​ന​​​വും ജൂ​​​ണി​​​ലാ​​​ണു ക​​​ണ്ടെ​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.