പരീക്ഷകൾ സെപ്റ്റംബർ അവസാനത്തോടെ പൂർത്തിയാക്കണമെന്നു യുജിസി
പരീക്ഷകൾ സെപ്റ്റംബർ അവസാനത്തോടെ പൂർത്തിയാക്കണമെന്നു യുജിസി
Wednesday, July 8, 2020 12:14 AM IST
ന്യൂ​ഡ​ൽ​ഹി: സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​വ​സാ​ന വ​ർ​ഷ, സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കാ​ൻ യു​ജി​സി നി​ർ​ദേ​ശം. ഓ​ണ്‍ലൈ​നാ​യോ ഓ​ഫ് ലൈ​നാ​യോ ര​ണ്ടും കൂ​ടി ചേ​ർ​ത്തോ പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. ജൂ​ലൈ​യി​ൽ ത​ന്നെ പ​രീ​ക്ഷ ന​ട​ത്തി അ​വ​സാ​ന ആ​ഴ്ച​യി​ൽ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണ​മെ​ന്ന മു​ൻ നി​ർ​ദേ​ശം യു​ജി​സി റ​ദ്ദാ​ക്കി.

അ​വ​സാ​ന വ​ർ​ഷ, സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​ർ​ക്ക് മു​ൻ നി​ശ്ച​യി​ച്ച​തു പ്ര​കാ​രം ന​ട​ക്കും. മു​ൻ പ​രീ​ക്ഷ​ക​ളി​ലെ​യും ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തും.

ആ​വ​ശ്യ​മെ​ങ്കി​ൽ നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ക്കാ​ഡ​മി​ക് ക​ല​ണ്ട​റി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. സെ​പ്റ്റം​ബ​റി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി പി​ന്നീ​ട് സ​ർ​വ​കാ​ശാ​ല​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ത്താം. പ​രീ​ക്ഷ തോ​ൽ​ക്കു​ന്ന​വ​ർ​ക്കും ഇ​തി​നൊ​പ്പം മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് അ​വ​സ​രം ന​ൽ​കും. ഒ​റ്റ​ത്ത​വ​ണ എ​ന്ന രീ​തി​യി​ലാ​യി​രി​ക്കും ഈ ​അ​ധ്യ​യ​ന വ​ർ​ഷം പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ത്തു​ക.


പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്പോ​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണ​മെ​ന്നും യു​ജി​സി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് പ​രീ​ക്ഷ ന​ട​ത്താ​മെ​ന്നു വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് യു​ജി​സി യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.