നരേന്ദ്ര മോദിയുടെ പരാജയങ്ങൾ ഹാർവാഡിൽ പഠനവിഷയമാകും: രാഹുൽ
നരേന്ദ്ര മോദിയുടെ പരാജയങ്ങൾ ഹാർവാഡിൽ പഠനവിഷയമാകും: രാഹുൽ
Tuesday, July 7, 2020 12:35 AM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നു പ​രാ​ജ​യ​ങ്ങ​ൾ ഹാ​ർ​വാ​ഡ് ബി​സി​ന​സ് സ്കൂ​ളി​ൽ ഭാ​വി​യി​ലെ പ​ഠ​നവി​ഷ​യ​ങ്ങ​ളാ​കു​മെ​ന്നു കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​നം. ട്വി​റ്റ​റി​ലൂ​ടെ​യാ​ണു പ​രി​ഹാ​സരൂ​പേ​ണ​ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ 21 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ജ​യി​ക്കു​മെ​ന്ന് ജ​ന​താ ക​ർ​ഫ്യു ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന വീ​ഡി​യോ ഷെ​യ​ർ ചെ​യ്താ​ണ് രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്.

കോ​വി​ഡ് പ്രതിരോധം, നോ​ട്ട് നി​രോ​ധ​നം, ജി​എ​സ്ടി ന​ട​പ്പാ​ക്ക​ൽ എ​ന്നീ മൂ​ന്നു ന​ട​പ​ടി​ക​ളാ​ണു മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​ങ്ങ​ളാ​യി രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഹാ​ർ​വാ​ഡ് ബി​സി​ന​സ് സ്കൂ​ൾ ഈ ​തോ​ൽ​വി​ക​ളെക്കു റി​ച്ചു പ​ഠി​ക്കു​മെ​ന്നു രാ​ഹു​ൽ പ​രി​ഹ​സി​ക്കു​ന്നു. കോ​വി​ഡ് കേ​സു​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു രാ​ഹു​ൽ ഗാ​ന്ധി വി​മ​ർ​ശ​നം രൂ​ക്ഷ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.


അ​തേ​സ​മ​യം, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക​ളി​ൽ നി​ന്നു രാ​ഹു​ൽ വി​ട്ടു​നി​ൽ​ക്കു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെ​ത്തി​യ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ, പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക​ളു​ടെ പ്രാ​ധാ​ന്യം അ​റി​യു​ന്ന നി​ര​വ​ധി നേ​താ​ക്ക​ൾ കോ​ണ്‍ഗ്ര​സി​ലു​ണ്ടെ​ന്നും അ​വ​രെ വ​ള​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.