തമിഴ്നാട്ടിൽ കോവിഡ് മരണം 1500 പിന്നിട്ടു
തമിഴ്നാട്ടിൽ കോവിഡ് മരണം 1500 പിന്നിട്ടു
Monday, July 6, 2020 12:25 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 1510 ആ​​​യി. ഇ​​​ന്ന​​​ലെ മാത്രം 60 പേ​​​ർ മ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ 4150 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കുകയും ചെയ്തു. ആ​​​കെ രോ​​​ഗി​​​ക​​​ൾ 1,11,151. ചെ​​​ന്നൈ​​​യി​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ നേ​​​രി​​​യ കു​​​റ​​​വു​​​ണ്ടാ​​​യ​​​ത് ആ​​​ശ്വാ​​​സ​​​മാ​​​യി. ഇ​​​ന്ന​​​ലെ 1713 പേ​​​ർ​​​ക്കാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ത​​​ലേ ദി​​​വ​​​സം 1842 രോ​​​ഗി​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​തി​​​നു മു​​​ന്പു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ചെ​​​ന്നൈ​​​യി​​​ൽ പ്ര​​​തി​​​ദി​​​നം ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.


മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ഇ​​ന്ന​​ലെ 6555 പേ​​ർ​​ക്കാ​​ണു രോ​​ഗം ബാ​​ധി​​ച്ച​​ത്. ഇ​​ന്ന​​ലെ 151 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 8822. സം​​സ്ഥാ​​ന​​ത്ത് ആ​​കെ രോ​​ഗി​​ക​​ൾ 2,06,619 ആ​​യി. 86,057 പേ​​രാ​​ണു ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. ഇ​​തു​​വ​​രെ 11 ല​​ക്ഷ​​ത്തി​​ല​​ധി​​കം പേ​​ർ​​ക്ക് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.