മുംബൈയിൽ കനത്ത മഴ, വെള്ളക്കെട്ട്
മുംബൈയിൽ കനത്ത മഴ,  വെള്ളക്കെട്ട്
Monday, July 6, 2020 12:25 AM IST
മും​​ബൈ: മും​​ബൈ ന​​ഗ​​ര​​ത്തി​​ലും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും മൂ​​ന്നു ദി​​വ​​സ​​മാ​​യി തു​​ട​​രു​​ന്ന ക​​ന​​ത്ത മ​​ഴ​​യി​​ൽ ജ​​ന​​ജീ​​വി​​ത് ദു​​സ​​ഹ​​മാ​​യി. ന​​ഗ​​ര​​ത്തി​​ലെ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വെ​​ള്ളം ക​​യ​​റി.
ന​​ഗ​​ര​​പ്രാ​​ന്ത​​ത​​ത്തി​​ലു​​ള്ള പൊ​​വാ​​യി ത​​ടാ​​കം നി​​റ​​ഞ്ഞു. മും​​ബൈ​​യി​​ൽ അ​​ടു​​ത്ത ര​​ണ്ടു ദി​​വ​​സം​​കൂ​​ടി ക​​ന​​ത്ത മ​​ഴ തു​​ട​​രു​​മെ​​ന്നാ​​ണു കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പി​​ന്‍റെ പ്ര​​വ​​ച​​നം.


മും​​ബൈ​​യി​​ലെ ചെ​​ന്പൂ​​ർ, വ​​ദാ​​ല, ധാ​​രാ​​വി, അ​​ന്ധേ​​രി, ഹി​​ന്ദ്മാ​​താ ജം​​ഗ്ഷ​​ൻ, ഖാ​​ർ സ​​ബ്‌​​വേ, മി​​ലാ​​ൻ സ​​ബ്‌​​വേ, ദ​​ഹി​​സാ​​ർ സ​​ബ്‌​​വേ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു വെ​​ള്ള​​ക്കെ​​ട്ട് രൂ​​ക്ഷ​​മാ​​യി​​ട്ടു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.