സിക്ക്സ് ഫോർ ജസ്റ്റീസിന്‍റെ 40 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തു
Monday, July 6, 2020 12:24 AM IST
ന്യൂ​​ഡ​​ൽ​​ഹി: നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​യാ​​യ സി​​ക്ക്‌​​സ് ഫോ​​ർ ജ​​സ്റ്റീ​​സി(​​എ​​സ്എ​​ഫ്ജെ)​​ന്‍റെ 40 വെ​​ബ്സൈ​​റ്റു​​ക​​ൾ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ബ്ലോ​​ക്ക് ചെ​​യ്തു. വി​​ഘ​​ട​​ന​​വാ​​ദ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​തി​​ന്‍റെ പേ​​രി​​ലാ​​ണു ന​​ട​​പ​​ടി. യു​​എ​​സ് ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സി​​ക്ക്സ് ഫോ​​ർ ജ​​സ്റ്റീ​​സ് ഖ​​ലി​​സ്ഥാ​​ൻ അ​​നു​​കൂ​​ല സം​​ഘ​​ട​​ന​​യാ​​ണ്. പാ​​ക്കി​​സ്ഥാ​​ൻ ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന നാ​​ലു ഖ​​ലി​​സ്ഥാ​​ൻ സം​​ഘ​​ട​​ന​​ക​​ളു​​മാ​​യി ബ​​ന്ധ​​മു​​ള്ള ഒ​​ന്പ​​ത് പേ​​രെ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം ഭീ​​ക​​ര​​രാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.​​യു​​എ​​പി​​എ ചു​​മ​​ത്തി​​യാ​​യി​​രു​​ന്നു ന​​ട​​പ​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.