ഒളിയാക്രമണം; യുപിയിൽ എട്ടു പോലീസുകാർ കൊല്ലപ്പെട്ടു
Saturday, July 4, 2020 2:24 AM IST
കാ​ൺ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൊ​ടും കു​റ്റ​വാ​ളി വി​കാ​സ് ദു​ബെ​യെ അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ ഡി​എ​സ്പി ഉ​ൾ​പ്പെ​ടെ എ​ട്ടു പോ​ലീ​സു​കാ​ർ അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. കാ​ൺ​പു​രി​നു സ​മീ​പം ബി​ക്രു ഗ്രാ​മ​ത്തി​ൽ വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ഡി​എ​സ്പി ദേ​വേ​ന്ദ്ര മി​ശ്ര, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മ​ഹേ​ഷ് ച​ന്ദ്ര യാ​ദ​വ്, അ​നൂ​പ്കു​മാ​ർ സിം​ഗ് നെ​ബു ലാ​ൽ, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ജി​തേ​ന്ദ്ര പാ​ൽ, സു​ൽ​ത്താ​ൻ സിം​ഗ്, ബ​ബ്‌​ലു കു​മാ​ർ, രാ​ഹു​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കും മൂ​ന്നു കോ​ൺ​സ്റ്റ​ബി​ൾ​മാ​ർ​ക്കും ഒ​രു ഹോം ​ഗാ​ർ​ഡി​നും ഒ​രു നാ​ട്ടു​കാ​ര​നും പ​രി​ക്കേ​റ്റു.

വി​കാ​സ് ദു​ബെ​യു​ടെ അ​നു​യാ​യി​ക​ളാ​യ കു​റ്റ​വാ​ളി​സം​ഘം കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു പോ​ലീ​സിനു നേ​രെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സു​കാ​രു​ടെ എ​കെ 47 റൈ​ഫി​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മി​സം​ഘം ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ പോ​ലീ​സ് സം​ഘ​മെ​ത്തി പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി വി​കാ​സ് ദു​ബെ​യു​ടെ അ​നു​യാ​യി​ക​ളാ​യ പ്രേം​പ്ര​കാ​ശ്, അ​തു​ൽ ദു​ബെ എ​ന്നി​വ​രെ വ​ധി​ച്ചു. അ​ക്ര​മി​സം​ഘം ത​ട്ടി​യെ​ടു​ത്ത ഒ​രു പി​സ്റ്റ​ളും ക​ണ്ടെ​ടു​ത്തു.


പോ​ലീ​സ് സം​ഘം എ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് വി​കാ​സ് ദു​ബെ​യ്ക്കും അ​നു​യാ​യി​ക​ൾ​ക്കും നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് അ​ക്ര​മി​ക​ൾ റോ​ഡു ത​ട​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സ് സം​ഘം വാ​ഹ​ന​ത്തി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി. കെ​ട്ടി​ട​ങ്ങ​ളി​ൽ ഒ​ളി​ച്ചി​രു​ന്ന അ​ക്ര​മി​ക​ൾ ഉ​ട​ൻ വെ​ടി​വ​യ്പ് ആ​രം​ഭി​ച്ചു. ഡി​എ​സ്പി ദേ​വേ​ന്ദ്ര മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ബി​ജെ​പി നേ​താ​വും മു​ൻ യു​പി മ​ന്ത്രി​യു​മാ​യ സ​ന്തോ​ഷ് ശു​ക്ല​യെ 2001 പോ​ലീ​സ് സ്റ്റേ​ഷ​നിൽ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​ണ് വി​കാ​സ് ദു​ബെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.