ജെഇഇ, നീറ്റ് പരീക്ഷകൾ സെപ്റ്റംബറിൽ
ജെഇഇ, നീറ്റ് പരീക്ഷകൾ സെപ്റ്റംബറിൽ
Saturday, July 4, 2020 2:24 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് ജെ​ഇ​ഇ, നീ​റ്റ് പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​റി​ലേ​ക്ക് മാ​റ്റി​യ​താ​യി കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്റി​യാ​ൽ നി​ഷാ​ങ്ക് അ​റി​യി​ച്ചു. ജെ​ഇ​ഇ (മെ​യി​ൻ​സ്) സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ആ​റു വ​രെ​യും അ​ഡ്വാ​ൻ​സ്ഡ് 27നും ​ന​ട​ത്തും. സെ​പ്റ്റം​ബ​ർ 13നാ​ണ് നീ​റ്റ് പ​രീ​ക്ഷ.

നേ​ര​ത്തേ നി​ശ്ച​യി​ച്ച​ത​നു​സ​രി​ച്ച് ജൂ​ലൈ 18 മു​ത​ൽ 23 വ​രെ ആ​ണ് ജെ​ഇ​ഇ മെ​യി​ൻ സ് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. 26ന് ​നീ​റ്റും.


കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും നി​ര​ന്ത​രം ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു പ​രി​ശോ​ധി​ക്കാ​ൻ ഉ​ന്ന​ത​ത​ല സ​മി​തി​യെ നേ​ര​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ണ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്. സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ സ​മ​ർ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.