മുതിർന്ന പൗരന്മാരുടെ തപാൽ വോട്ടിനെ എതിർത്ത് കോണ്‍ഗ്രസ്
മുതിർന്ന പൗരന്മാരുടെ തപാൽ വോട്ടിനെ എതിർത്ത് കോണ്‍ഗ്രസ്
Saturday, July 4, 2020 1:29 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ത​പാ​ൽ വോ​ട്ട് ഏർപ്പെടുത്തിയതിനെ​തി​രേ പ​രാ​തി​യു​മാ​യി കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ൽ. വ്യാ​ഴാ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി​പ്പ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ത​പാ​ൽ വോ​ട്ട് അ​നു​വ​ദി​ച്ച​ത്.

എ​ന്നാ​ൽ, ഈ ​നീ​ക്കം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ന​ട​പ​ടി എ​ത്ര​യും വേ​ഗം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും വെ​ർ​ച്വ​ൽ കൂ​ടി​ക്കാ​ഴ്ച​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ര​ണ്‍​ദീ​പ് സു​ർ​ജേ​വാ​ല​യും അ​ഭി​ഷേ​ക് സിം​ഗ്‌​വി​യും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് പി​ന്നി​ൽ നി​യ​മ​പ​ര​മാ​യ ഒ​രു​പാ​ട് ത​ട​സ​ങ്ങ​ളു​ണ്ട്. 65 വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ത​പാ​ൽ വോ​ട്ട് അ​നു​വ​ദി​ച്ചാ​ൽ വോ​ട്ടി​ന്‍റെ ര​ഹ​സ്യ സ്വ​ഭാ​വം ഇ​ല്ലാ​താ​കു​മെ​ന്നു കോ​ണ്‍​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​ര​ക്ഷ​ര​രാ​യ നി​ര​വ​ധി​പേ​ർ മു​ത​ലെ​ടു​പ്പി​ന് വി​ധേ​യ​രാ​കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.