ഡൽഹിയിൽ ഭൂമികുലുക്കം
ഡൽഹിയിൽ ഭൂമികുലുക്കം
Saturday, July 4, 2020 1:29 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ ഡ​ൽ​ഹി​യും ഉ​ത്ത​രേ​ന്ത്യ​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും വി​റ​ച്ചു. റി​ക്‌ടർ സ്കെ​യി​ലി​ൽ 4.7 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ദേ​ശീ​യ ഭൂ​ക​ന്പ ശാ​സ്ത്ര കേ​ന്ദ്രം (സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി) അ​റി​യി​ച്ചു. ഭൂ​മി കു​ലു​ങ്ങി​യെ​ങ്കി​ലും എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​നു തെ​ക്കുപ​ടി​ഞ്ഞാ​റ് ഭൂ​മി​ക്ക് 35 കി​ലോ​മീ​റ്റ​ർ താ​ഴെ​യാ​ണു ഭൂ​ക​ന്പ​ത്തി​ന്‍റെ പ്ര​ഭ​വകേ​ന്ദ്രം. ഡ​ൽ​ഹി, ഗു​രു​ഗ്രാം, ഹരി​യാ​ന​യി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ൾ, രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്, ച​ണ്ഡി​ഗ​ഡ്, യു​പി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ഭൂ​മി​കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​ൾ, വ​സ്തു നാ​ശങ്ങൾ കാ​ര്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.


ഏ​പ്രി​ൽ 12നു ​ശേ​ഷം ഡ​ൽ​ഹി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലുമു​ണ്ടാ​യ ഏ​ഴാ​മ​ത്തെ ഭൂ​ക​ന്പ​മാ​ണ് ഇ​ന്ന​ല​ത്തേ​ത്. ഏ​പ്രി​ൽ 12ന് (3.5 ​റി​ക്‌ടർ സ്കെ​യി​ൽ), 13ന് (2.7)​, മേ​യ് 10ന് (3.4), ​മേ​യ് 15ന് (2.2), ​മേ​യ് 29ന് (4.6) ​എ​ന്നി​ങ്ങ​നെ​യാ​ണു ഭൂ​ക​ന്പം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നി​ടെ ചെ​റി​യ തോ​തി​ൽ പ​ല​ത​വ​ണ തു​ട​ർച​ല​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.