വിധി അംഗീകരിക്കുന്നതായി കേന്ദ്രം
Saturday, July 4, 2020 1:29 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​റ്റാ​ലി​യ​ൻ ക​പ്പ​ലി​ലെ നാ​വി​ക​രു​ടെ വെ​ടി​യേ​റ്റ് കൊ​ല്ല​ത്തു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ അ​ന്താ​രാ​ഷ്‌ട്ര ആ​ർ​ബി​ട്രേ​ഷ​ൻ ട്രൈ​ബ്യൂ​ണ​ൽ വി​ധി അം​ഗീ​ക​രി​ക്കു​ന്ന​താ​യി കേ​ന്ദ്രസ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​റ്റാ​ലി​യ​ൻ നാ​വി​ക​ർ​ക്കെ​തി​രാ​യി ഇ​ന്ത്യ​യി​ലു​ള്ള ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് പ്ര​കാ​രം സു​പ്രീംകോ​ട​തി​യി​ലെ കേ​സ് തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ന​ലെ​യാ​ണ് സ​മു​ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്‌ട്ര കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. 2012 ഫെ​ബ്രു​വ​രി 15നു ​കൊ​ല്ലം നീ​ണ്ട​ക​ര​യി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രേ എ​ൻ​റി​ക്ക ല​ക്സി എ​ന്ന ഇ​റ്റാ​ലി​യ​ൻ ക​പ്പലി​ൽനി​ന്നു വെ​ടി​വയ്്പു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു ഹ​ർ​ജി​ക​ളാ​ണ് സു​പ്രീംകോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന​ത്.


വെ​ടി​വയ്പു കേ​സി​ൽ നാ​വി​ക​രാ​യ സാ​ൽ​വ​ത്തോ​റെ ജി​റോ​ണി​നെ​യും മാ​സി​മി​ലി​യാ​നോ ലാ​ത്തോ​റെ​യെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ജാ​മ്യ​ത്തി​ൽ സ്വ​രാ​ജ്യ​ത്തേ​ക്കു മ​ട​ങ്ങിപ്പോ​കാ​ൻ സു​പ്രീംകോ​ട​തി അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.