നീറ്റ്, ജെഇഇ പരീക്ഷകൾ: തീരുമാനം ഇന്നുണ്ടായേക്കും
നീറ്റ്, ജെഇഇ പരീക്ഷകൾ:  തീരുമാനം ഇന്നുണ്ടായേക്കും
Friday, July 3, 2020 1:23 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് നീ​റ്റ്, ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്നു തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും. പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​മോ എ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ഉ​ന്ന​ത​ത​ല സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്ര മാ​ന​വ​വി​ഭ​വ ശേ​ഷി മ​ന്ത്രി ര​മേ​ശ് പൊ​ഖ്റി​യാ​ൽ നി​ഷാ​ങ്ക് അ​റി​യി​ച്ചു. നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്. ഇ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് സ​മി​തി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു.

ജൂ​ലൈ 18 മു​ത​ൽ 23 വ​രെ ആ​ണ് ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ. 26നാ​ണ് നീ​റ്റ്. രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ൽ പ​രീ​ക്ഷ നീ​ട്ടിവ​യ്ക്ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷ​ാക​ർ​ത്താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്ത​ലാ​ണ് വി​ഷ​യം പ​ഠി​ക്കാ​നാ​യി സ​ർ​ക്കാ​ർ സ​മി​തി​ക്കു രൂ​പം ന​ൽ​കി​യ​ത്.


വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ണ്ടെ​ങ്കി​ലും നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ൾ എ​ഴു​താ​ൻ എ​ത്തേ​ണ്ട പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ടി​ക്ക​റ്റ് ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി​യു​ണ്ട്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി​യും ഫ​യ​ൽ ചെ​യ്തി​രു​ന്നു.

ടി​ക്ക​റ്റ് ല​ഭി​ച്ച് ഇ​ന്ത്യ​യി​ൽ എ​ത്തി​യാ​ൽ​ത്ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്വാ​റ​ന്‍റൈനി​ൽ പോ​കേ​ണ്ടിവ​രു​മെ​ന്നും ഹ​ർ​ജി​യി​ൽ പ​റ‍യു​ന്നു. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ 21 ദി​വ​സം വ​രെ​യാ​ണ് ക്വാ​റ​ന്‍റൈൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.