ചൈനീസ് ആപ്പ് നിരോധനം;മിന്നലാക്രമണമെന്നു കേന്ദ്രമന്ത്രി
Friday, July 3, 2020 12:50 AM IST
ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് ആ​പ്പു​ക​ൾ നി​രോ​ധി​ച്ച കേ​ന്ദ്രസ​ർ​ക്കാ​ർ ന​ട​പ​ടി ഡി​ജി​റ്റ​ൽ രം​ഗ​ത്തെ മി​ന്ന​ൽ ആ​ക്ര​മ​ണ​മാ​യി​രു​ന്നു​വെ​ന്ന് കേ​ന്ദ്രമ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് 59 ചൈ​നീ​സ് ആ​പ്പു​ക​ൾ നി​രോ​ധി​ച്ച​ത്. പ​ശ്ചി​മ​ബം​ഗാ​ൾ ബി​ജെ​പി​യു​ടെ വെ​ർ​ച്വ​ൽ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​ണ് ചൈ​നീ​സ് ആ​പ്പു​ക​ൾ നി​രോ​ധി​ച്ച​ത്. എ​ന്നും സ​മാ​ധാ​ന​ത്തി​നുവേ​ണ്ടി നി​ല​കൊ ള്ളു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ. എ​ന്നാ​ൽ ദു​ഷ്ട​ലാ​ക്കോ​ടെ ആ​രെ​ങ്കി​ലും ക​ട​ന്നു​ക​യ​റാ​ൻ ശ്ര​മി​ച്ചാ​ൽ ത​ക്ക മ​റു​പ​ടി ന​ൽ​കു​മെ​ന്നും കേ​ന്ദ്ര വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യാ മ​ന്ത്രി പ​റ​ഞ്ഞു.


ന​മ്മു​ടെ 20 ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ങ്കി​ൽ ചൈ​ന​യ്ക്ക് അ​തി​ന്‍റെ ഇ​ര​ട്ടി ആ​ൾ​നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഗ​ൽ​വാ​ൻ താ​ഴ്‌വ​ര​യി​ലെ ആ​ക്ര​മ​ണം ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ ചൈ​നീ​സ് പ്ര​കോ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.