കോവിഡ്: ഡൽഹിയിൽ മലയാളി കന്യാസ്ത്രീ അടക്കം രണ്ടു പേർ മരിച്ചു
കോവിഡ്: ഡൽഹിയിൽ മലയാളി കന്യാസ്ത്രീ  അടക്കം രണ്ടു പേർ മരിച്ചു
Friday, July 3, 2020 12:50 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി ക​ന്യാ​സ്ത്രീ അ​ട​ക്കം ര​ണ്ടു പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഫ്രാ​ൻ​സി​സ്ക​ൻ സി​സ്റ്റേ​ഴ്സ് ഓ​ഫ് ദി ​ഇ​മ്മാ​ക്കു​ലേ​റ്റ് ഹാ​ർ​ട്ട് ഓ​ഫ് മേ​രി (എ​ഫ്ഐ​എ​ച്ച്) സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ ഡ​ൽ​ഹി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ അ​ജ​യ മേ​രി​യും (68) പ​ന്ത​ളം സ്വ​ദേ​ശി ത​ങ്ക​ച്ച​ൻ മ​ത്താ​യി​യും (65) ആ​ണു മ​രി​ച്ച​ത്.

ഡ​ൽ​ഹി​യി​ലെ ഹോ​ളിഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ​യാ​ണ് സി​സ്റ്റ​ർ അ​ജ​യ മേ​രി മ​രി​ച്ച​ത്. കൊ​ല്ലം കു​ന്പ​ളം വാ​ഴ​വി​ള ബെ​ന​ഡി​ക്ട്- ലീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പൂ​രി​ൽ ദീ​ർ​ഘ​കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന സി​സ്റ്റ​ർ, 2018ലാ​ണ് പു​തു​താ​യി രൂ​പീ​ക​രി​ച്ച ഡ​ൽ​ഹി പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി നി​യ​മി​ത​യാ​യ​ത്. ബം​ഗ​ളൂ​രു ബൈ​ര​തി​യി​ലു​ള്ള സോ​ഷ്യ​ൽ സ​ർ​വീ​സ് സെ​ന്‍റ​ർ മാ​നേ​ജ​ർ, കോ​ർ​ബ നി​ർ​മ​ല, ഛറോ​ദ ജ്യോ​തിവി​ദ്യാ​ല​യ എ​ന്നീ സ്കൂ​ളു​ക​ളി​ൽ പ്രി​ൻ​സി​പ്പ​ലാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


ഡ​ൽ​ഹി​യി​ലെ ഹ​സ്താ​ലി​ൽ താ​മ​സി​ക്കു​ന്ന ത​ങ്ക​ച്ച​ൻ മ​ത്താ​യി, രോ​ഹി​ണി ഭ​ഗ​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. പ​ന്ത​ള​ത്ത് കു​ന്പു​ക്കാ​ട് തെ​ക്കേ​തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: പൊ​ന്ന​മ്മ മ​ത്താ​യി. മ​ക്ക​ൾ: പ്രി​ൻ​സി ബെ​ന്നി, റി​ൻ​സി ബാ​ബാ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.