മരുന്നുനിർമാണ കന്പനിയിൽ ബെൻസീൻ ചോർന്ന് രണ്ടു പേർ മരിച്ചു
മരുന്നുനിർമാണ കന്പനിയിൽ ബെൻസീൻ ചോർന്ന് രണ്ടു പേർ മരിച്ചു
Wednesday, July 1, 2020 12:43 AM IST
വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം: വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണ​​​​ത്ത് വീ​​​​ണ്ടും വാ​​​​ത​​​​ക​​​​ച്ചോ​​​​ർ​​​​ച്ച ദു​​​​ര​​​​ന്തം. മ​​​രു​​​ന്നു​​​നി​​​​ർ​​​​മാ​​​​ണ ക​​​​ന്പ​​​​നി​​​​യി​​​​ൽ ബെ​​​​ൻ​​​​സീ​​​​ൻ ചോ​​​​ർ​​​​ന്ന് ര​​​​ണ്ടു ജീ​​​​വ​​​​ന​​​​ക്കാ​​​​ർ മ​​​​രി​​​​ച്ചു. പ​​​​രി​​​​ക്കേ​​​​റ്റ നാ​​​​ലു പേ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പാ​​​​ര​​​​വാ​​​​ഡ ഫാ​​​​ർ​​​​മ സി​​​​റ്റി​​​​യി​​​​ലെ സാ​​​​യി​​​​നോ​​​​ർ ലൈ​​​​ഫ് സ​​​​യ​​​​ൻ​​​​സ​​​​സ് യൂ​​​​ണി​​​​റ്റി​​​​ലാ​​​​യി​​​​രു​​​​ന്നു സംഭവം. ​​​​സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​യെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. റി​​​​യാ​​​​ക്ട​​​​റി​​​​ലേ​​​​ക്കു ബെ​​​​ൻ​​​​സീ​​​​ൻ പ​​​​ന്പ് ചെ​​​​യ്യ​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഫാ​​​​ർ​​​​മ യൂ​​​​ണി​​​​റ്റ് താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി അ​​​​ട​​​​ച്ചു.


ര​​​​ണ്ടു മാ​​​​സം മു​​​​ന്പ് വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണ​​​​ത്ത് കെ​​​​മി​​​​ക്ക​​​​ൽ പ്ലാ​​​​ന്‍റി​​​​ലു​​​​ണ്ടാ​​​​യ വാ​​​​ത​​​​ക​​​​ച്ചോ​​​​ർ​​​​ച്ച​​​​യി​​​​ൽ 12 പേ​​​​ർ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ആ​​​​യി​​​​ര​​​​ത്തോ​​​​ളം പേ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.