മുംബൈയിലെ താജ് ഹോട്ടലുകൾക്കു ഭീകരാക്രമണ ഭീഷണി
മുംബൈയിലെ താജ് ഹോട്ടലുകൾക്കു ഭീകരാക്രമണ ഭീഷണി
Wednesday, July 1, 2020 12:43 AM IST
മും​​​ബൈ: ന​​​ഗ​​​ര​​​ത്തി​​​ലെ താ​​​ജ് ഹോ​​​ട്ട​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്ന് ഫോ​​​ണി​​​ൽ ഭീ​​​ഷ​​​ണി. കൊ​​​ളാ​​​ബ​​​യി​​​ലെ താ​​​ജ് ഹോ​​​ട്ട​​​ൽ, ബാ​​​ന്ദ്ര​​​യി​​​ലെ താ​​​ജ് ലാ​​​ൻ​​​ഡ്സ് എ​​​ൻ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ സു​​​ര​​​ക്ഷ ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​തി​​​ശ​​​ക്ത​​​മാ​​​ക്കി. 2008ലെ ​​​ഭീ​​​ക​​​രാ​​​ക്ര​​​മണ​​​ത്തി​​​ന്‍റെ വേ​​​ദി​​​ക​​​ളി​​​ലൊ​​​ന്നാ​​​യി​​​രു​​​ന്നു കൊ​​​ളാ​​​ബ​​​യി​​​ലെ താ​​​ജ്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു 12.30നു ​​​വി​​​ളി​​​ച്ച​​​യാ​​​ൾ, ല​​​ഷ്ക​​​ർ ഇ​ ​​തൊ​​​യ്ബ ഭീ​​​ക​​​ര​​​നെ​​​ന്നു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ക​​​റാ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നാ​​​ണു വി​​​ളി​​​ക്കു​​​ന്ന​​​തെ​​​ന്നും ഹോ​​​ട്ട​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞു.


ഹോ​​​ട്ട​​​ലു​​​കാ​​​ർ ഉ​​​ട​​​ൻ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ചു. ഹോ​​​ട്ട​​​ലു​​​ക​​​ളു​​​ടെ പ​​​രി​​​സ​​​ര​​​ത്ത് കൂ​​​ടു​​​ത​​​ൽ പോ​​​ലീ​​​സു​​​കാ​​​രെ വി​​​ന്യ​​​സി​​​ച്ചു. ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള റോ​​​ഡു​​​ക​​​ളി​​​ൽ ഗ​​​താ​​​ഗ​​​തം നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കി. ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് താ​​ജ് ഹോ​​ട്ട​​ലു​​ക​​ൾ​​ക്കു സു​​ര​​ക്ഷ വ​​ർ​​ധി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.