ബിഹാർ മന്ത്രിക്കും ഭാര്യക്കും കോവിഡ്
ബിഹാർ മന്ത്രിക്കും ഭാര്യക്കും കോവിഡ്
Monday, June 29, 2020 12:32 AM IST
ക​​ത്തി​​ഹാ​​ർ: ബി​​ഹാ​​ർ പി​​ന്നാ​​ക്ക​​ക്ഷേ​​മ മ​​ന്ത്രി​​യും ബി​​ജെ​​പി നേ​​താ​​വു​​മാ​​യ വി​​നോ​​ദ് കു​​മാ​​ർ സിം​​ഗി​​നും ഭാ​​ര്യ​​ക്കും കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ക​​ത്തി​​ഹാ​​റി​​ലെ ഹോ​​ട്ട​​ലി​​ൽ സ​​ജ്ജ​​മാ​​ക്കി​​യ ‍ഐസൊ ലേ​​ഷ​​ൻ വാ​​ർ​​ഡി​​ലാ​​ണു മ​​ന്ത്രി​​യും ഭാ​​ര്യ​​യും.

ബി​​ഹാ​​റി​​ൽ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ക്കു​​ന്ന ആ​​ദ്യ മ​​ന്ത്രി​​യാ​​ണ് വി​​നോ​​ദ്​​കു​​മാ​​ർ. ജൂ​​ൺ 22ന് ബി​​ജെ​​പി എം​​എ​​ൽ​​എ ജി​​ബേ​​ഷ്കു​​മാ​​ർ മി​​ശ്ര​​യ്ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. നേ​​ര​​ത്തെ മു​​തി​​ർ​​ന്ന ആ​​ർ​​ജെ​​ഡി നേ​​താ​​വ് ര​​ഘു​​വം​​ശ് പ്ര​​സാ​​ദ് സിം​​ഗി​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.