സന്പദ്ഘടന കേന്ദ്രം തച്ചുടച്ചു: രാഹുൽ
സന്പദ്ഘടന കേന്ദ്രം തച്ചുടച്ചു: രാഹുൽ
Sunday, June 7, 2020 12:01 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ്ഘ​ട​ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ച്ചു​ട​യ്ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.

ലോ​ക്ക്ഡൗ​ണ്‍ മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​ന്പ​ദ്ഘ​ട​ന​യ്ക്കു കേ​ന്ദ്രം വേ​ണ്ട​ത്ര സ​ഹാ​യം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ​ന്പ​ദ്ഘ​ട​ന​യി​ലെ താ​ത്കാ​ലി​ക ത​ക​ർ​ച്ച തി​രി​ച്ചു​പി​ടി​ക്കാ​നാ​കാ​ത്ത നി​ല​യി​ലേ​ക്കു വ​ഷ​ളാ​കു​മെ​ന്നു രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ടും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ പാ​വ​ങ്ങ​ൾ​ക്കും ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു​മെ​ല്ലാം (എം​എ​സ്എം​ഇ) സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​തി​രി​ക്കു​ന്ന​തി​ലൂ​ടെ സ​ന്പ​ദ്ഘ​ട​ന​യെ സ​ജീ​വ​മാ​യി ത​ച്ചു​​ട​യ്ക്കു​ക​യാ​ണ് കേ​ന്ദ്രം ചെ​യ്യു​ന്ന​ത്. ര​ണ്ടാം നോ​ട്ട് അ​സാ​ധു​വാ​ക്ക​ലാ​ണി​ത്.


ചു​രു​ങ്ങി​യ​ത് 10,000 രൂ​പ അ​ടി​യ​ന്ത​ര ധനസ​ഹാ​യ​മാ​യി പാ​വ​ങ്ങ​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 2017 മു​ത​ൽ രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച (ജി​ഡി​പി) താ​ഴ്ച​യി​ലാ​ണ്. ലോ​ക്ക്ഡൗ​ണി​നു ശേ​ഷം ജി​ഡി​പി വ​ള​ർ​ച്ച പൂ​ജ്യ​ത്തി​ലും താ​ഴു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​യു​ടെ സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ൽ ഇ​ത്ര​യും തു​ട​ർ​ച്ച​യാ​യ മാ​ന്ദ്യം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കോ​വി​ഡി​നു മു​ന്പേ തു​ട​ങ്ങി​യ ത​ള​ർ​ച്ച​യി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ജോ​ലി ന​ഷ്ട​മാ​കു​ക​യും ചെ​യ്യു​മെ​ന്നും ഒ​രു ഇം​ഗ്ലീ​ഷ് ദി​ന​പ​ത്ര​ത്തി​ൽ വ​ന്ന ലേ​ഖ​നം ചൂ​ണ്ടി​ക്കാ​ട്ടി രാ​ഹു​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.