അമിത്ഷായുടെ മാധ്യമവിഭാഗത്തിൽ അഴിച്ചുപണി
Saturday, June 6, 2020 12:32 AM IST
ന്യൂ​ഡ​ൽ​ഹി: അ​പ​ഹാ​സ്യ​മാ​ം​വി​ധം ഗു​രു​ത​ര വീ​ഴ്ച​ക​ൾ പ​തി​വാ​യ​തോ​ടെ ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത്ഷാ​യു​ടെ മ​ന്ത്രാ​ല​യ​ത്തി​ലെ മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ൽ അ​ടി​മു​ടി അ​ഴി​ച്ചുപ​ണി.

ഏ​റ്റ​വും ഒ​ടു​വി​ലാ​യി പ​ശ്ചി​മ​ബം​ഗാ​ളി​ൽ വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ​ക്കൊ​പ്പം മ​ദ്യ​പാ​ന ദൃ​ശ്യം കൂ​ടി ഫേ​സ് ബു​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ മാ​ധ്യ​മവി​ഭാ​ഗം പൊ​ളി​ച്ച​ടു​ക്കി​യ​ത്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പേ​ജി​ലാ​ണ് ദു​ര​ന്തനി​വാ​ര​ണ സേ​ന​യു​ടെ ര​ക്ഷാ പ്ര​വ​ർ​ത്ത​ന ദൃ​ശ്യ​ങ്ങ​ൾ​ക്കൊ​പ്പം മ​ദ്യ​ക്കു​പ്പി​ക​ള​ട​ക്ക​മു​ള്ള ഫോ​ട്ടോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വീ​ട്ടി​ലി​രു​ന്ന ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നു പ​റ്റി​യ കൈ​പ്പി​ഴ എ​ന്നാ​യി​രു​ന്നു ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഈ ​സം​ഭ​വ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ധ്യ​മ വി​ഭാ​ഗം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.