മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ര്‍ഥി
Saturday, June 6, 2020 12:32 AM IST
ബം​ഗ​ളൂ​രു: മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ ക​ര്‍ണാ​ട​ക​യി​ല്‍നി​ന്നു രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കും. ക​ര്‍ണാ​ട​ക​യി​ലെ നാ​ലു സീ​റ്റു​ക​ളി​ലേ​ക്ക് ജൂ​ണ്‍ 19നാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. 68 എം​എ​ല്‍എ​മാ​രു​ള്ള കോ​ണ്‍ഗ്ര​സി​ന് ഖാ​ര്‍ഗെ​യെ നി​ഷ്പ്ര​യാ​സം ജ​യി​പ്പി​ക്കാ​നാ​കും. അ​പ​രാ​ജി​ത നേ​താ​വ് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ 2019 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗു​ല്‍ബ​ര്‍ഗ​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.


ഒ​മ്പ​തു ത​വ​ണ ക​ര്‍ണാ​ട​ക നി​യ​മ​സ​ഭ​യി​ലേ​ക്കു ഖാ​ര്‍ഗെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ന്‍ പ്രി​യ​ങ്ക് ഖാ​ര്‍ഗെ ക​ര്‍ണാ​ട​ക എം​എ​ല്‍എ​യാ​ണ്. 117 എം​എ​ല്‍എ​മാ​രു​ള്ള ബി​ജെ​പി​ക്ക് ര​ണ്ടു സീ​റ്റി​ല്‍ ജ​യി​ക്കാ​നാ​കും. കോ​ണ്‍ഗ്ര​സി​ന്റെ അ​ധി​കം വോ​ട്ടു​ക​ള്‍ ന​ല്കി​യാ​ല്‍ 34 സീ​റ്റു​ക​ളു​ള്ള ജെ​ഡി-​എ​സി​ന് ഒ​രു സീ​റ്റി​ല്‍ ജ​യി​ക്കാ​നാ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.