ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ണ്ടും പെ​ണ്‍ശി​ശു​ഹ​ത്യ
Saturday, June 6, 2020 12:32 AM IST
ഈ​റോ​ഡ്: ര​ണ്ടാ​മ​തും പെ​ണ്‍കു​ഞ്ഞ് ജ​നി​ച്ച​തി​ന്റെ പേ​രി​ല്‍ മു​പ്പ​ത്തി​നാ​ലു​കാ​രി മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി. ത​മി​ഴ്‌​നാ​ട്ടി​ലെ ഈ​റോ​ഡ് ജി​ല്ല​യി​ലെ പെ​രു​ന്തു​റ​യി​ലാ​ണു സം​ഭ​വം.

പി​ഞ്ചു​കു​ഞ്ഞി​നെ വെ​ള്ള​ത്തി​ല്‍ മു​ക്കി​യാ​ണു കൊ​ന്ന​ത്. ഇ​തി​നു​ശേ​ഷം യു​വ​തി തൂ​ങ്ങി​മ​രി​ച്ചു. യു​വ​തി​ക്ക് ഒ​മ്പ​തു വ​യ​സു​ള്ള പെ​ണ്‍കു​ട്ടി​കൂ​ടി​യു​ണ്ട്. ര​ണ്ടാ​മ​ത്തേ​ത് ആ​ണ്‍കു​ട്ടി​യാ​കു​മെ​ന്നാ​യി​രു​ന്നു യു​വ​തി വി​ശ്വ​സി​ച്ചി​രു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ പെ​ണ്‍ശി​ശു​ഹ​ത്യ വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. ഏ​താ​നും ദി​വ​സം മു​മ്പ് മ​ധു​ര ജി​ല്ല​യി​ല്‍ പെ​ണ്‍കു​ഞ്ഞി​നെ അ​ച്ഛ​നും മു​ത്ത​ശ്ശി​യും ചേ​ര്‍ന്ന് കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. നാ​ലാ​മ​തും പെ​ണ്‍കു​ഞ്ഞ് ജ​നി​ച്ച​താ​യി​രു​ന്നു കാ​ര​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.