മ​ധ്യ​പ്ര​ദേ​ശി​ലെ മു​തി​ര്‍ന്ന ബി​ജെ​പി നേ​താ​വ് ബാ​ലേ​ന്ദ്ര ശു​ക്ല കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്നു
Saturday, June 6, 2020 12:32 AM IST
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ മു​തി​ര്‍ന്ന ബി​ജെ​പി നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ ബാ​ലേ​ന്ദു ശു​ക്ല കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്നു. ഗ്വാ​ളി​യ​ര്‍ മേ​ഖ​ല​യി​ല്‍ നി​ര്‍ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ബാ​ലേ​ന്ദു ശു​ക്ല 1993-98 കാ​ല​ത്ത് മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി​യാ​യി​രു​ന്നു. അ​ന്ത​രി​ച്ച മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി മാ​ധ​വ​റാ​വു സി​ന്ധ്യ​യു​ടെ ഉ​റ്റ അ​നു​യാ​യി ആ​യി​രു​ന്നു ശു​ക്ല കോ​ണ്‍ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​രു​ക​യാ​യി​രു​ന്നു. ജോ​തി​രാ​ദി​ത്യ സി​ന്ധ്യ ബി​ജെ​പി​യി​ല്‍ ചേ​ര്‍ന്ന​തോ​ടെ​യാ​ണ് ശു​ക്ല ബി​ജെ​പി വി​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​രു​വ​രും ത​മ്മി​ല്‍ ഭി​ന്ന​ത​യു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.