പാചകവാതക വില കൂട്ടി
Monday, June 1, 2020 11:59 PM IST
ന്യൂഡൽഹി: ഗാർഹിക ആവശ്യത്തിനുള്ള സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വില 11.50 രൂപയും വാണിജ്യ ആവശ്യത്തിനുള്ളത് 110 രൂപയും വർധിപ്പിച്ചു. ഇന്നലെ വില വർധന പ്രാബല്യത്തിലായി. വാണിജ്യ വാതക സിലിണ്ടറിന്റെ വില 1135 രൂപയാണ്.
മൂന്ന് മാസത്തിനിടയിൽ ഇതാദ്യമായാണ് പാചകവാതക വില വർധിപ്പിക്കുന്നത്. അതേസമയം, പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ് യോജനയിലൂടെയുള്ള സൗജന്യ സിലിണ്ടറുകൾക്ക് വില വർധന ബാധകമല്ല.