ബോ​ളി​വു​ഡ് സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ വാ​ജി​ദ് ഖാ​ന്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, June 1, 2020 11:58 PM IST
മും​ബൈ: ബോ​ളി​വു​ഡ് സം​ഗീ​ത​സം​വി​ധാ​യ​ക സ​ഹോ​ദ​ര​ന്മാ​രാ​യ സാ​ജി​ദ്വാ​ജീ​ദി​ലെ വാ​ജി​ദ് ഖാ​ന്‍ (42) കോ​വി​ഡ്19 ബാ​ധി​ച്ച് മ​രി​ച്ചു. സ​ല്‍​മാ​ന്‍ ചി​ത്ര​ങ്ങ​ളി​ലെ സ്ഥി​രം സം​ഗീ​ത സാ​ന്നി​ധ്യ​മാ​യി​രു​ന്നു.വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വാ​ജി​ദ് ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെയാണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹം കോ​വി​ഡ്19 പോ​സി​റ്റീ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

1998 ല്‍ ​പ്യാ​ര്‍ കി​യാ തോ ​ഡ​ര്‍​ണാ ക്യാ ​എ​ന്ന സ​ല്‍​മാ​ന്‍ ചി​ത്ര​ത്തി​നു സം​ഗീ​തം ന​ല്‍​കി​ക്കൊ​ണ്ടാ​ണ് സാ​ജി​ദ്വാ​ജി​ദ് സ​ഹോ​ദ​ര​ന്മാ​ര്‍ ബോ​ളി​വു​ഡി​ലെ​ത്തി​യ​ത്. ഗ​ര്‍​വ്, തേ​രാ​നാം, തും​കോ​നാ ഭൂ​ല്‍​പാ​യോ​ഗെ, പാ​ര്‍​ട്ട​ണ​ര്‍, ദ​ബാം​ഗ് പ​തി​പ്പു​ക​ള്‍ എ​ന്നി​വ​യാ​ണ് ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ള്‍. മ്യൂ​സി​ക് റി​യാ​ലി​റ്റി ഷോ​യാ​യ സ​രി​ഗ​മ​പാ​യി​ലൂ​ടെ​യും ഇ​വ​ര്‍ പ്ര​ശ​സ്തി നേ​ടി. ഐ​പി​എ​ല്‍ സീ​സ​ണ്‍ നാ​ലി​ന്‍റെ തീം ​സോം​ഗ് ചെ​യ്ത​തും ഇ​വ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.