കോവിഡ് ദുരിതം ഏറ്റവും ബാധിച്ചതു പാവങ്ങളെ: മോദി
കോവിഡ് ദുരിതം  ഏറ്റവും ബാധിച്ചതു  പാവങ്ങളെ: മോദി
Sunday, May 31, 2020 11:49 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം മൂ​ല​മു​ണ്ടാ​യ ദു​രി​തം പാ​വ​ങ്ങ​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യു​മാ​ണ് ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ളും ക​ഷ്ട​പ്പാ​ടു​ക​ളും വി​വ​രി​ക്കാ​നാ​വാ​ത്ത​താ​ണ്.

മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ഴാ​ണ് ഇ​ന്ത്യ​യു​ടെ നേ​ട്ടം മ​ന​സി​ലാ​കു​ക. വ​ലി​യ ജ​ന​സം​ഖ്യ​യു​ണ്ടെ ങ്കി​ലും രോ​ഗ​വ്യാ​പ​ന​വും മ​ര​ണ​സം​ഖ്യ​യും രാ​ജ്യ​ത്തു കു​റ​യ്ക്കാ​നാ​യി. ഇ​ക്കാ​ര്യ​ത്തി​ൽ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ൽ പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​നം രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ തു​റ​യി​ൽ​പെ​ട്ട ആ​ളു​ക​ളെ​യും ബാ​ധി​ച്ചു. ഇ​ത് ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച​ത് ദ​രി​ദ്രവി​ഭാ​ഗ​ങ്ങ​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യു​മാ​ണ്. അ​വ​ർ നേ​രി​ടു​ന്ന അ​ഗ്നി​പ​രീ​ക്ഷ വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണ്. ജ​ന​സം​ഖ്യ​യെ അ​പേ​ക്ഷി​ച്ചു നോ​ക്കു​ന്പോ​ൾ കോ​വി​ഡ് വ്യാ​പ​ന​വും മ​ര​ണനി​ര​ക്കും ഇ​വി​ടെ കു​റ​വാ​ണ്. എ​ല്ലാ ജ​ന​ങ്ങ​ളും പോ​രാ​ട്ട​ത്തി​ൽ പ​ങ്കാ​ളി​യാ​യെ​ന്നും സാ​ധാ​ര​ണ​ക്കാ​ർ ഒ​ട്ടേ​റെ ത്യാ​ഗ​ങ്ങ​ൾ സ​ഹി​ച്ചെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.


രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക മേ​ഖ​ല പ​തി​യെ തി​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ന്പ​ദ് വ്യ​വ​സ്ഥ​യു​ടെ വ​ലി​യൊ​രു വി​ഭാ​ഗം ഇ​പ്പോ​ൾ സ​ജീ​വ​മാ​ണ്. കാ​ർ​ഷി​ക മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ൾ വേ​ണം. രാ​ജ്യം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പ​മാ​ണ്. അ​വ​ർ​ക്കാ​യി ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. മൈ​ഗ്രേ​ഷ​ൻ ക​മ്മീ​ഷ​നും സ്കി​ൽ മാ​പ്പിം​ഗും അ​തി​ൽ ചി​ല​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.