തകർച്ചയുടെ കണക്ക്
തകർച്ചയുടെ കണക്ക്
Saturday, May 30, 2020 12:17 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണി​നു മു​ന്പു​ത​ന്നെ​യു​ള്ള സാ​ന്പ​ത്തി​ക​ത്ത​ക​ർ​ച്ച​യു​ടെ നേ​ർ​ക്ക​ണ​ക്കു​ക​ൾ പു​റ​ത്ത്. 2019-20 ലെ ​സാ​ന്പ​ത്തി​ക (ജി​ഡി​പി-​മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം) വ​ള​ർ​ച്ച 11 വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ണ നി​ല​യി​ലെ​ത്തി. വെ​റും 4.2 ശ​ത​മാ​ന​മാ​ണ് മാ​ർ​ച്ച് 31-ന് ​അ​വ​സാ​നി​ച്ച ധ​ന​കാ​ര്യ​വ​ർ​ഷ​ത്തെ വ​ള​ർ​ച്ച​യെ​ന്നു ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് (എ​ൻ​എ​സ്ഒ) അ​റി​യി​ച്ചു. ത​ലേ​വ​ർ​ഷം 6.1 ശ​ത​മാ​നം വ​ള​ർ​ന്ന​താ​ണ്.

അ​വ​സാ​ന ത്രൈ​മാ​സ​മാ​യ ജ​നു​വ​രി-​മാ​ർ​ച്ചി​ലെ വ​ള​ർ​ച്ച 3.1 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ത​ലേ​വ​ർ​ഷം ഇ​തേ ത്രൈ​മാ​സ​ത്തി​ൽ 5.7 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യി​രു​ന്നു.

കോ​വി​ഡ് പ്ര​മാ​ണി​ച്ചു​ള്ള ലോ​ക്ക് ഡൗ​ൺ മാ​ർ​ച്ച് 25-നാ​ണ് ആ​രം​ഭി​ച്ച​ത്. ഈ ​ക​ണ​ക്കു​ക​ളി​ൽ ഒ​രാ​ഴ്ച​യു​ടേ​തു മാ​ത്ര​മാ​ണ് ലോ​ക്ക് ഡൗ​ണി​ലേ​ത്. അ​തി​നു മു​ന്പു​ത​ന്നെ ത​ക​ർ​ച്ച വ​ലു​താ​യി​രു​ന്നെ​ന്ന് ക​ണ​ക്ക് വ്യക്തമാക്കി.


2019-20 ലെ ​കേ​ന്ദ്ര ബ​ജ​റ്റി​ലെ ക​മ്മി പ്ര​തീ​ക്ഷ​യി​ലും വ​ള​രെ കൂ​ടു​ത​ലാ​യെ​ന്ന് ഇ​ന്ന​ലെ ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് അ​ക്കൗ​ണ്ട്സ് (സി​ജി​എ) പു​റ​ത്തു​വി​ട്ട ക​ണ​ക്ക് കാ​ണി​ക്കു​ന്നു. 3.8 ശ​ത​മാ​നം ക​മ്മി​യേ ഉ​ണ്ടാ​കൂ എ​ന്നു ഫെ​ബ്രു​വ​രി​യി​ലെ ബ​ജ​റ്റി​ൽ പ​റ​ഞ്ഞ സ്ഥാ​ന​ത്ത് 4.6 ശ​ത​മാ​നം ധ​ന​ക​മ്മി. വ​രു​മാ​നം കു​റ​ഞ്ഞ​താ​ണ് കാ​ര​ണം. 19.31 ല​ക്ഷം​കോ​ടി വ​രു​മാ​നം പ്ര​തീ​ക്ഷി​ച്ചി​ട​ത്ത് കി​ട്ടി​യ​ത് 17.5 ല​ക്ഷം​കോ​ടി. ചെ​ല​വ് 26.86 ല​ക്ഷം കോ​ടി. ക​മ്മി 7.67 ല​ക്ഷം കോ​ടി​ക്കു പ​ക​രം 9.36 ല​ക്ഷം കോ​ടി രൂ​പ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.