ഇന്ത്യ-ചൈന അതിർത്തി തർക്കം: മോദിയുമായി സംസാരിച്ചെന്ന ട്രംപിന്‍റെ വാദം കേന്ദ്രം തള്ളി
ഇന്ത്യ-ചൈന അതിർത്തി തർക്കം: മോദിയുമായി സംസാരിച്ചെന്ന ട്രംപിന്‍റെ വാദം കേന്ദ്രം തള്ളി
Saturday, May 30, 2020 12:17 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും ചൈ​ന​യു​മാ​യു​ള്ള അ​തി​ർ​ത്തി ത​ർ​ക്ക വി​ഷ​യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി സം​സാ​രി​ച്ചെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ വാ​ദം കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ള്ളി.

ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ് അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം മോ​ദി​യു​മാ​യി സം​സാ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ട​ത്.

ട്രം​പും മോ​ദി​യും അ​ടു​ത്തി​ടെ യാ​തൊ​രു ആ​ശ​യ വി​നി​മ​യ​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. കോ​വി​ഡ് ചി​കി​ത്സ​യ്ക്കു ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ ക​യ​റ്റി അ​യയ്​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​പ്രി​ൽ നാ​ലി​നാ​ണ് ഇ​രു​വ​രും അ​വ​സാ​ന​മാ​യി സം​വ​ദി​ച്ച​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.


സ്ഥാ​പി​ത​മാ​യ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും ന​യ​ത​ന്ത്ര സ​ന്പ​ർ​ക്ക​ങ്ങ​ളി​ലൂ​ടെ​യും ത​ങ്ങ​ൾ നേ​രി​ട്ട് ചൈ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വ​രു​ന്നു​ണ്ടെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും അ​റി​യി​ച്ചു.

ഇ​ന്ത്യ- ചൈ​ന അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച ട്രം​പ് മോ​ദി​യു​മാ​യി വി​ഷ​യം സം​സാ​രി​ച്ച​താ​യി അ​റി​യി​ച്ചി​രു​ന്നു. വൈ​റ്റ്ഹൗ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. ചൈ​ന​യു​മാ​യു​ള്ള അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ല്ല മാ​ന​സി​കാ​വ​സ്ഥ​യി​ല​ല്ലെ​ന്നു​മാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.