ഹൈ​​ദ​​രാ​​ബാ​​ദി​​ല്‍നി​​ന്നു ബം​​ഗാ​​ളി​​ലേ​​ക്കു ന​​ട​​ന്നു​​പോ​​യ തൊ​​ഴി​​ലാ​​ളി ഒ​​ഡീ​​ഷ​​യി​​ല്‍ മ​​രി​​ച്ചു
ഹൈ​​ദ​​രാ​​ബാ​​ദി​​ല്‍നി​​ന്നു ബം​​ഗാ​​ളി​​ലേ​​ക്കു ന​​ട​​ന്നു​​പോ​​യ തൊ​​ഴി​​ലാ​​ളി ഒ​​ഡീ​​ഷ​​യി​​ല്‍ മ​​രി​​ച്ചു
Saturday, May 30, 2020 12:17 AM IST
ബാ​​ല​​സോ​​ര്‍: ഹൈ​​ദ​​രാ​​ബാ​​ദി​​ല്‍നി​​ന്നു കാ​​ല്‍ന​​ട​​യാ​​യി ബം​​ഗാ​​ളി​​ലേ​​ക്കു പോ​​യ അ​​തി​​ഥി തൊ​​ഴി​​ലാ​​ളി ഒ​​ഡീ​​ഷ​​യി​​ല്‍ മ​​രി​​ച്ചു. മ​​രു​​മ​​ക​​നൊ​​പ്പം യാ​​ത്ര തി​​രി​​ച്ച ഹ​​യാ​​ര്‍ മു​​ഹ​​മ്മ​​ദ് ആ​​ണ് ജ​​ന്മ​​നാ​​ട്ടി​​ലെ​​ത്താ​​ന്‍ ക​​ഴി​​യാ​​തെ മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി​​യ​​ത്.

ബം​​ഗാ​​ളി​​ലെ പ​​ശ്ചിം​​പാ​​ര​​യി​​ലേ​​ക്കാ​​യി​​രു​​ന്നു ഹ​​യാ​​ര്‍ യാ​​ത്ര തി​​രി​​ച്ച​​ത്. കെ​​ട്ടി​​ട​​നി​​ര്‍മാ​​ണ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യി​​രു​​ന്ന ഇ​​രു​​വ​​ര്‍ക്കും ലോ​​ക്ക്ഡൗ​​ണി​​നെ​​ത്തു​​ട​​ര്‍ന്ന് തൊ​​ഴി​​ല്‍ ന​​ഷ്ട​​മാ​​യി​​രു​​ന്നു. അ​​ഞ്ചു ദി​​വ​​സം മു​​മ്പാ​​യി​​രു​​ന്നു ഇ​​രു​​വ​​രും യാ​​ത്ര ആ​​രം​​ഭി​​ച്ച​​ത്. വ്യാ​​ഴാ​​ഴ്ച രാ​​ത്രി ബാ​​ല​​സോ​​ര്‍ ജി​​ല്ല​​യി​​ലെ സോ​​റോ​​യി​​ലെ​​ത്തി​​യ​​പ്പോ​​ളും ഹ​​യാ​​ര്‍ മു​​ഹ​​മ്മ​​ദും മ​​ര​​മ​​ക​​നും അ​​ട​​ച്ചി​​ട്ട ക​​ട​​യു​​ടെ വ​​രാ​​ന്ത​​യി​​ല്‍ കി​​ട​​ന്നു​​റ​​ങ്ങി. ഇ​​ന്ന​​ലെ രാ​​വി​​ലെ ഹ​​യാ​​റി​​നെ മ​​രി​​ച്ച​​നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.