കുടിയേറ്റ തൊഴിലാളികളുടെ ദുരിതം: കക്ഷിചേരാൻ കോൺഗ്രസിന്‍റെ ഹർജി
കുടിയേറ്റ തൊഴിലാളികളുടെ ദുരിതം:  കക്ഷിചേരാൻ കോൺഗ്രസിന്‍റെ ഹർജി
Wednesday, May 27, 2020 11:41 PM IST
ന്യൂ​ഡ​ൽ​ഹി: കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ കോ​ണ്‍ഗ്ര​സ് ഹ​ർ​ജി ന​ൽ​കി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​നു വ്യ​ക്ത​മാ​യ ക​ർ​മ പ​ദ്ധ​തി​യൊ​ന്നു​മി​ല്ലെ​ന്നു കോ​ണ്‍ഗ്ര​സ് മാ​ധ്യ​മ വി​ഭാ​ഗം മേ​ധാ​വി ര​ണ്‍ദീ​പ് സിം​ഗ് സു​ർ​ജെ​വാ​ല ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ ആ​രോ​പി​ച്ചു.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി രാ​ജ്യ​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങ​ണം. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ൽ ഓ​രോ തൊ​ഴി​ലാ​ളി​ക്കും അ​വ​കാ​ശ​പ്പെ​ട്ട​തെ​ന്തെ​ന്നു അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും അ​പേ​ക്ഷ​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.


ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ദു​രി​ത​ത്തി​ലാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും താ​മ​സ​വും യാ​ത്രാ സൗ​ക​ര്യ​വും സൗ​ജ​ന്യ​മാ​യി കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ചൊ​വ്വാ​ഴ്ച സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​തം ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ നേ​ര​ത്തെ​യു​ള്ള നി​ല​പാ​ടി​നെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​ന​മു​യ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.