ലഡാക്കിൽ നിർമാണം തുടരാൻ ഇന്ത്യ
Wednesday, May 27, 2020 12:03 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്കി​ലെ ചൈ​നീ​സ് പ്ര​കോ​പ​നം വ​ക​വ​യ്ക്കാ​തെ അ​വി​ടെ ഇ​ന്ത്യ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ​രി​പാ​ടി​ക​ൾ തു​ട​രാ​ൻ ഇ​ന്ത്യ. അ​തി​ർ​ത്തി​യി​ൽ റോ​ഡ് നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

ചൈ​ന സൈ​നി​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​തി​ന​നു​സ​രി​ച്ച് ഇ​ന്ത്യ​യും കൂ​ടു​ത​ൽ പേ​രെ പാ​ങ്ങോം​ഗ് ത​ടാ​ക​തീ​ര​ത്ത് എ​ത്തി​ച്ചു. ത​ടാ​കം മു​ഴു​വ​നും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി വ​ട​ക്കു​ള്ള ഗ​ൽ​വാ​ൻ താഴ്​‌വരയും സ്വ​ന്ത​മാ​ക്കാ​നാ​ണ് ചൈ​നീ​സ് ഉ​ദ്യ​മം. അ​തു ന​ട​ന്നാ​ൽ കാ​ര​ക്കോ​റം ചു​ര​ത്തി​ന​ടു​ത്തു​ള്ള ദൗ​ള​ത് ബെ​ഗ് ഓ​ൾ​ഡീ വ്യോ​മ​താ​വ​ളം പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്ത്യ വി​ഷ​മി​ക്കും.

ക​ര​സേ​നാ മേ​ധാ​വി എം.​എം.​ന​ര​വ​ണെ ക​ഴി​ഞ്ഞ​ദി​വ​സം സം​ഘ​ർ​ഷ​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചു. ഇ​ന്നു ക​ര​സേ​ന​യു​ടെ മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ​മാ​രു​ടെ ത്രി​ദി​ന കോ​ൺ​ഫ​റ​ൻ​സ് ഇ​വി​ടെ തു​ട​ങ്ങും. അ​തി​ർ​ത്തി സാ​ഹ​ച​ര്യം യോ​ഗം വി​ല​യി​രു​ത്തും.

ചൈ​ന​യു​മാ​യി ബ്രി​ഗേ​ഡ്, ഡി​വി​ഷ​ൻ ക​മാ​ൻ​ഡ​ർ​മാ​രു​ടെ ത​ല​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ വി​ജ​യി​ച്ചി​ല്ല. ന​യ​ത​ന്ത്ര​നീ​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.