രണ്ടാം മോദി സർക്കാരിന്‍റെ ഒന്നാം വാർഷികത്തിനൊരുങ്ങി ബിജെപി
Tuesday, May 26, 2020 11:56 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​മൊ​ട്ടാ​കെ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കേ ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം വി​പു​ല​മാ​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​ന്‍റെ വാ​ർ​ഷി​കം 30നാ​ണ്.

രാ​ജ്യ​ത്താ​കെ 750 ഓ​ളം വർ​ച്വ​ൽ റാ​ലി​ക​ളാ​ണ് ബി​ജെ​പി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​യി​ര​ത്തി​ല​ധി​കം വ​ർ​ച്വ​ൽ കോ​ണ്‍​ഫ​റ​ൻ​സു​ക​ളും ന​ട​ത്തും. ബി​ജെ​പി ദേ​ശീ​യ, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഓ​ണ്‍​ലൈ​ൻ സം​വാ​ദ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി​യാ​യി​രി​ക്കും സം​വാ​ദ​ങ്ങ​ൾ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ഴു​തി​യ ക​ത്ത് പ​ത്തു കോ​ടി​യോ​ളം വീ​ടു​ക​ളി​ൽ ബൂ​ത്ത് ത​ല പ്ര​വ​ർ​ത്ത​ക​ർ നേ​രി​ട്ടെ​ത്തി​ക്കും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രി​ക്കും ക​ത്തു വി​ത​ര​ണം. അ​തി​വ്യാ​പ​ന മേ​ഖ​ല​ക​ളി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ, ഇ​ല​ക്‌ട്രോണി​ക് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ക​ത്ത് എ​ത്തി​ക്കും.


ഓ​രോ മ​ണ്ഡ​ല​ത്തി​ലും മു​ഖാ​വ​ര​ണം, സാ​നി​റ്റൈ​സ​ർ എ​ന്നി​വ വി​ത​ര​ണം ചെ​യ്യാ​നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു കേ​ന്ദ്രം സ്വീ​ക​രി​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ, കോ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 20 ല​ക്ഷം കോ​ടി​രൂ​പ​യു​ടെ സാ​ന്പ​ത്തി​ക പാ​ക്കേ​ജ് എ​ന്നി​വ​യെ​ല്ലാം ഭ​ര​ണ​നേ​ട്ട​മാ​യി ബി​ജെ​പി ഉ​യ​ർ​ത്തി​ക്കാ​ട്ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.