ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം
Tuesday, May 26, 2020 12:32 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം ആ​ശ​ങ്കാ​പ​ര​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ഷ്ണ ത​രം​ഗം രൂ​ക്ഷം. ഡ​ൽ​ഹി, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, സം​സ്ഥാ​ന​ങ്ങ​ളി​ൽ റെ​ഡ് അ​ല​ർ​ട്ടും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും 45 മു​ത​ൽ 47 ഡി​ഗ്രി വ​രെ​യാ​ണ് കൂ​ടി​യ താ​പ​നി​ല. മേ​യ് 29 വ​രെ താ​പ​നി​ല ഇ​തേ രീ​തി​യി​ൽ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

മ​ഹാ​രാ​ഷ്‌ട്ര, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, തെ​ലു​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത ചൂ​ടാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. മ​ഹാ​രാ​ഷ്‌ട്രയി​ലെ സോ​നേ​ഗാ​വി​ൽ ഞാ​യ​റാ​ഴ്ച 46.2 ഡി​ഗ്രി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ രാ​ജ​സ്ഥാ​നി​ലെ പി​ലാ​നി​യി​ൽ 46.7 ഡി​ഗ്രി ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ൽ 46 ഡി​ഗ്രി വ​രെ ചൂ​ട് ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഇ​ന്നും നാ​ളെ​യും താ​പ​നി​ല ഉ​യ​ർ​ന്ന നി​ല​യി​ലാ​യി​രി​ക്കു​മെ​ന്നു കാ​ലാ​വ​സ്ഥാകേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മേ​യ് 29,30 തി​യ​തി​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 30 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തിൽ പൊ​ടി​ക്കാ​റ്റി​നും കൊ​ടു​ങ്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.