ഡൽഹിയിൽ ആൾക്കൂട്ടം 30,000 രൂപയുടെ മാന്പഴം മോഷ്ടിച്ചു
ഡൽഹിയിൽ ആൾക്കൂട്ടം  30,000 രൂപയുടെ മാന്പഴം മോഷ്ടിച്ചു
Saturday, May 23, 2020 12:11 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ന്തു​വ​ണ്ടി​ക്കാ​ര​ന്‍റെ 30,000 രൂ​പ​യു​ടെ മാ​ന്പ​ഴ​ങ്ങ​ൾ പ​ട്ടാ​പ്പ​ക​ൽ മോ​ഷ്ടി​ച്ച് ഡ​ൽ​ഹി​യി​ലെ ആ​ൾ​ക്കൂ​ട്ടം. വ​ട​ക്ക​ൻ ഡ​ൽ​ഹി ജ​ഗ​ത്പു​രി സ്വ​ദേ​ശി​യാ​യ ഛോട്ടു​വി​ന്‍റെ മാ​ന്പ​ഴ​ങ്ങ​ളാ​ണ് വ​ഴി​യാ​ത്ര​ക്കാ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രും ചേ​ർ​ന്നു കൈ​യി​ൽ കി​ട്ടി​യ​തു വാ​രി​യെ​ടു​ത്ത് സ്ഥ​ലം​വി​ട്ട​ത്. ഉ​ന്തു​വ​ണ്ടി നി​ര​ത്തി​ൽ ഇ​ടു​ന്ന​തു സം​ബ​ന്ധി​ച്ചു ത​ർ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​തേ​ക്കു​റി​ച്ചു ഛോട്ടു ​പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: സ്കൂ​ളി​ന​ടു​ത്തു​വ​ച്ച് ചി​ല ആ​ളു​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​തി​നു പി​ന്നാ​ലെ കു​റ​ച്ചു​പേ​ർ വ​ന്ന് ത​ന്നോ​ട് ഉ​ന്തു​വ​ണ്ടി മാ​റ്റി​യി​ടാ​ൻ പ​റ​ഞ്ഞു. താ​ൻ വ​ണ്ടി മാ​റ്റി​യി​ടാ​ൻ മ​റ്റൊ​രു സ്ഥ​ലം നോ​ക്കി പോ​യി. അ​തി​നി​ടെ​ പ​ഴ​യ സ്ഥ​ല​ത്ത് പെ​ട്ടി​ക​ളി​ലാ​ക്കി വെ​ച്ചി​രു​ന്ന മാ​ന്പ​ഴ​ങ്ങ​ൾ മോ​ഷ്ടി​ക്കുക​യാ​യി​രു​ന്നു. ക​ച്ച​വ​ട​ക്കാ​ര​ൻ സ്ഥ​ല​ത്തി​ല്ലെ​ന്നു ക​ണ്ട ആ​ൾ​ക്കൂ​ട്ടം കൈ​യി​ലും ക​വ​റി​ലും ഹെ​ൽ​മ​റ്റി​ലും വ​രെ ‌മാ​മ്പ​ഴം വാ​രി​യെ​ടു​ത്തു സ്ഥ​ലം​വി​ട്ടു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ചി​ല​ർ ഇ​തു മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.


30,000 രൂ​പ വി​ല​വ​രു​ന്ന 15 പെ​ട്ടി മാ​ന്പ​ഴ​ങ്ങ​ളാ​ണ് ന​ഷ്ട​മാ​യ​തെ​ന്നു ഛോട്ടു ​പ​റ​യു​ന്നു. സം​ഭ​വ​ത്തെ ക്കുറി​ച്ച് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യു​മെ​ടു​ത്തി​ട്ടി​ല്ല. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ദു​രി​ത​ത്തി​ലാ​യ ത​ന്നെ ഈ ​ന​ഷ്ടം ന​ട്ടെ​ല്ല് ത​ക​ർ​ത്ത അ​വ​സ്ഥ​യി​ലാ​ക്കി​യെ​ന്നു ഛോട്ടു ​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.