351 മരണം: അഹമ്മദബാദ് സിവില്‍ ആശുപത്രി കോവിഡ് ശ്മശാനഭൂമി
Friday, May 22, 2020 1:07 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗുജറാത്തിലെ അ​ഹ​മ്മ​ദാ​ബാ​ദ് സി​വി​ല്‍ ആ​ശു​പ​ത്രി കോ​വി​ഡ് ശ്മ​ശാ​ന​ഭൂ​മി​യാ​യി. ഗു​ജ​റാ​ത്തി​ലെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ല്‍ പ​കു​തി​യും അ​ഹ​മ്മ​ദാ​ബാ​ദ് ആ​ശു​പ​ത്രി​യി​ലാ​ണ്. സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച​വ​രെ റി​പ്പോ​ര്‍ട്ട് ചെ​യ്ത 749 കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ല്‍ 351 എ​ണ്ണം അ​ഹ​മ്മ​ദാ​ബാ​ദ് സി​വി​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വി​ച്ച​ത്.

അ​സ​ര്‍വ മേ​ഖ​ല​യി​ലാ​ണ് ആ​ശു​പ​ത്രി സ്ഥി​തി ചെ​യ്യു​ന്ന​ത്. ഏ​ഷ്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യ ഇ​വി​ടെ 1200 കി​ട​ക്ക​ക​ള്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സോ​ള സി​വി​ല്‍ ആ​ശു​പ​ത്രി, സ​ര്‍ദാ​ര്‍ വ​ല്ല​ഭ്ഭാ​യ് പ​ട്ടേ​ല്‍(​എ​സ് വി​പി) ആ​ശു​പ​ത്രി എ​ന്നി​വ​യാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ കോ​വി​ഡ് ചി​കി​ത്സ ന​ല്കു​ന്ന മ​റ്റു സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍. അ​ഹ​മ്മ​ദാ​ബാ​ദ് സി​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 338 കോ​വി​ഡ് രോ​ഗി​ക​ള്‍ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. എ​സ് വി​പി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 120 കോ​വി​ഡ് രോ​ഗി​ക​ളും സോ​ള ആ​ശു​പ​ത്രി​യി​ല്‍ 29 പേ​രും മ​രി​ച്ചു.


ഗു​ജ​റാ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ന​ലെ 24 പേ​ര്‍ മ​രി​ച്ചു. ഇ​തി​ല്‍ 17 അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ്. ഗു​ജ​റാ​ത്തി​ല്‍ ആ​കെ മ​ര​ണം 773 ആ​ണ്. ഇ​ന്ന​ലെ 371 പേ​ര്‍ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗി​ക​ള്‍ 12,910 ആ​യി. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ മാ​ത്രം രോ​ഗി​ക​ള്‍ 9449 ആ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.