ബി​ഹാ​റി​ന്‍റെ ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം
Friday, May 22, 2020 1:07 AM IST
പാ​റ്റ്‌​ന: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ മ​ട​ങ്ങി​യെ​ത്തി​യ​തോ​ടെ ബി​ഹാ​റി​ന്‍റെ ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം തീ​വ്ര​മാ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 105 പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗി​ക​ള്‍ 1881 ആ​യി. പ​ത്തു പേ​രാ​ണു മ​രി​ച്ച​ത്. സം​സ്ഥാ​ന​ത്തു മ​ട​ങ്ങി​യെ​ത്തി​യ 788 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജാ​ര്‍ഖ​ണ്ഡും ബം​ഗാ​ളു​മാ​യി അ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന ക​ത്തി​ഹാ​ര്‍ ജി​ല്ല​യി​ലാ​ണ് ഇ​ന്ന​ലെ 19 പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രോ​ഹ്താ​സ, ഗോ​പാ​ല്‍ഗ​ഞ്ച് ജി​ല്ല​ക​ളി​ല്‍ 17 പേ​ര്‍ക്കു വീ​തം രോ​ഗം ബാ​ധി​ച്ചു. ബി​ഹാ​റി​ലെ 38 ജി​ല്ല​ക​ളി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പാ​റ്റ്‌​ന, മും​ഗേ​ര്‍, രോ​ഹ്താ​സ് ജി​ല്ല​ക​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്ന​ക്കം ക​ട​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.